Three young women went missing in different incidents; The police who smoke their heads!
കാഞ്ഞങ്ങാട്: വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് യുവതികളെ കാണാതായി. ആശുപത്രിയിലേക്ക് പുറപ്പെട്ട 20കാരിയെ കാണാതായതായി പരാതി. മുറിയനാവിയിലെ യുവതിയെയാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതോടെ കാണാതാകുന്നത്. നോർത്ത് കോട്ടച്ചേരിയിലെ ആശുപത്രി ജീവനക്കാരിയാണ്. വീട്ടുകാരുടെ പരാതിയിൽ ഹോസ് ദുർഗ് പോലീസ് കേസെടുത്തു.
അതേസമയം, അമ്മക്കൊപ്പം മലപ്പുറം കോട്ടക്കലിൽ നിന്നും വന്ന് കാഞ്ഞങ്ങാട് ബസിറങ്ങിയ മകളെ കാണാതായതായി പരാതി. വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശിനിയായ 20കാരിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30നാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ ബസിറങ്ങിയത്. ഇറങ്ങിയ ഉടൻ യുവതിയെ കാണാതാവുകയായിരുന്നു. അതിനിടെ കണ്ണൂർ സ്വദേശിയുടെകൂടെ പോയതായി സംശയമുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
കീഴൂർ സ്വദേശിനിയായ 22കാരിയെ കാണാതായതായി മറ്റൊരു പരാതി. കഴിഞ്ഞ ദിവസം രാവിലെ നാലിനും ആറിനുമിടയിലാണ് കാണാതായത്. അതേസമയം, കൂടെ ജോലി ചെയ്യുന്ന ഇരിട്ടി സ്വദേശിയായ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നു. ബന്ധുക്കളുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…