ആലോചിച്ചുറപ്പിച്ച മൂന്നാം വിവാഹം “കുളമായതിന്‍റെ” കടുത്ത നിരാശയിലാണ് ജാര്‍ഖണ്ഡ് സ്വദേശി കരീം. പോലീസ് കേസും ബന്ദി നാടകവുമൊക്കെയായി വിവാഹ വാര്‍ത്ത നാടുമുഴുവന്‍ പാട്ടാകുകയും ചെയ്തതിന്‍റെ മാനഹാനി വേറെയും. നിലവിലുള്ള രണ്ട് ഭാര്യമാരോടൊപ്പം ഒരേ വീട്ടില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കഴിയുന്ന കരീമാണ് മൂന്നാമതൊരാളെ കൂടി വിവാഹം കഴിക്കാന്‍ സുഹൃത്തുക്കളോടൊപ്പം പുറപ്പെട്ടത്. എന്നാല്‍ വിവരം അറിഞ്ഞ ഭാര്യമാര്‍ രണ്ട് പേരും തൊട്ടടുത്തുള്ള കിരിബുരു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനിലെ വിരട്ടും നിയമനടപടിയെക്കുറിച്ചുമുള്ള മുന്നറിയിപ്പുമായപ്പോള്‍ കരീം ഒതുങ്ങി. നിലവിലുള്ള രണ്ട് ഭാര്യമാരോടൊപ്പം ജീവിച്ചുകൊള്ളാമെന്ന് എഴുതി ഒപ്പിടുകയും ചെയ്തു.
അപ്പോഴാണ് അയാള്‍ അയല്‍ഗ്രാമമായ സിനിയില്‍ കാത്തിരിക്കുന്ന വധൂഗൃഹത്തെക്കുറിച്ചും കല്യാണ ഒരുക്കങ്ങളെക്കുറിച്ചും ഓര്‍ത്തത്. ഒട്ടും അമാന്തിക്കാതെ സ്വന്തം സഹോദരനെ നവവരനായി അണിയിച്ചൊരുക്കി കല്യാണ വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ വധൂഗൃഹത്തിലെത്തിയ കരീമിന്‍റെ സഹോദരന്‍ റഹീമിന് നല്ല വരവേല്‍പ്പല്ല നാട്ടുകാരില്‍ നിന്ന് ലഭിച്ചത്. അവര്‍ അയാളെ നന്നായി പെരുമാറുകയും ബന്ദിയാക്കുകയും ചെയ്തു. കല്യാണ ചിലവായ രണ്ട് ലക്ഷം രൂപ നല്‍കി പ്രശ്നങ്ങള്‍ ഒതുക്കിയ ശേഷമാണ് കരീമിന് സ്വന്തം സഹോദരന്‍റെ തടി രക്ഷിക്കാനായത്.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…