ഇസ്ലാമിക ഭീകരവാദ സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയില്‍ ചേരാനായി പാകിസ്ഥാനിലേക്ക് വിമാനം കയറാന്‍ തയ്യാറെടുത്ത അമേരിക്കന്‍ യുവാവ് അറസ്റ്റിലായി. 29 കാരനായ ജീസസ് വില്‍ഫ്രഡോയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ന്യൂയോര്‍ക്കിലെ ജെഎഫ്കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഇയാള്‍ പാകിസ്ഥാനിലേക്ക് വിമാനം കയറാനാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്.
2008 ലെ മുംബൈ ആക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സംഘടനയാണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്കര്‍.
പിടിയിലായ ജീസസിനെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. തനിക്ക് ആള്‍ക്കാരെ കൊലപ്പെടുത്താനും തലവെട്ടാനും ആഗ്രഹമുണ്ടെന്നും എങ്ങനെ ഒരു ഭീകരനാകാമെന്ന് പഠിക്കാനുമാണ് താന്‍ പാകിസ്ഥാനിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ജീസസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം ടെക്സാസില്‍ നിന്നുള്ള ഒരു കൗമാരക്കാരനും ഇതേ പോലെ ഇസ്ലാമിക ഭീകരസംഘടനയില്‍ ചേരാനായി പുറപ്പെടുമ്പോള്‍ പിടിയിലായിരുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…