തൃശ്ശൂര്‍: കുടവയര്‍ കുലുക്കി താളമേളങ്ങളുടെ അകമ്പടിയില്‍ രൗദ്രഭാവങ്ങളുമായി തൃശൂര്‍ നഗരത്തില്‍ നാളെ പുലികളിറങ്ങും. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കിയും വിവിധ പുലികളി സംഘങ്ങള്‍ അവസാനവട്ട ഒരുക്കങ്ങളിലാണ്. നാളെ വൈകിട്ടാണ് സ്വരാജ് റൗണ്ടില്‍ കാണികളെ ആവേശത്തിമര്‍പ്പിലാഴ്ത്തി പുലികള്‍ നിറഞ്ഞാടുക.
വിവിധ ദേശങ്ങളിലെ പുലികള്‍ അവസാനവട്ട പരിശീലനത്തിലാണ്. ശനിയാഴ്ച രാവിലെത്തന്നെ പുലികള്‍ക്ക് ചായം പൂശിത്തുടങ്ങുമെന്നതിനാല്‍ പരിശീലനത്തിന്റെ അവസാന ദിവസമാണിന്ന്. വേഷത്തിലും ഒരുക്കത്തിലും വിവിധ ദേശങ്ങള്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. പുലികള്‍ക്കൊപ്പമുള്ള നിശ്ചലദൃശ്യങ്ങള്‍ അവസാനവട്ട മിനുക്കു പണിയിലാണ്
ദേശങ്ങളില്‍ ചമയപ്രദര്‍ശനം തുടരുകയാണ്. ഇക്കുറിയും പെണ്‍പുലികളും കരിമ്പുലികളുമുണ്ടാകും. ഒന്നാം സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്. ഓണാഘോഷങ്ങളുടെ സമാപനം കൂടിയാണ് പുലികളി എന്നതിനാല്‍ ആയിരക്കണക്കിനാളുകള്‍ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്. പുലികളിയുടെ ആവേശവും മനോഹാരിതയും ഉള്‍ക്കൊള്ളാന്‍ വിദേശത്തു നിന്നുപോലും ആളുകളെത്താറുണ്ട്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…