thrissur
തൃശ്ശൂർ: കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശ്ശൂർ – തിരുവല്ലമല സർവീസ് നടത്തുന്ന സുമംഗലി എന്ന ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തു. നിസാര പരിക്കേറ്റവരെ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഗുരുതര പരിക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്കും ഒറ്റപ്പാലത്തേക്കും എത്തിച്ചു. ഡ്രൈവറുടെയും സ്ത്രീയടക്കം രണ്ട് യാത്രക്കാരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അപകടസമയം സ്കൂൾ വിദ്യാർഥികളടക്കം 30 യാത്രക്കാർ ബസിലുണ്ടായിരുന്നു.
പഴയന്നൂരിലെ പ്രധാനപ്പെട്ട പാതയുടെ നിർമാണം നടക്കുന്നതിനാൽ സമീപത്തുകൂടിയുള്ള ബൈപ്പാസിലൂടെയാണ് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത്. ഈ വഴിയെക്കുറിച്ച് ഡ്രൈവർക്ക് ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് നിഗമനം.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…