Kerala

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ കാമുകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

തൃശ്ശൂർ: അനാഥാലയത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച് (POCSO CASE) ഗർഭിണിയാക്കിയ കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. വരവൂർ കമ്മുലിമുക്ക് രമേഷിനെയാണ് (37) വിവിധ വകുപ്പുകളിലായി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. വിധിപ്രകാരം ഒരു ലക്ഷം രൂപ പിഴയും അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഒരു കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. 2014 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്‌പെക്ടർമാരായ വിപിൻ ദാസ്, എം.കെ.സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അനാഥാലയത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെ അമ്മയുടെ കാമുകൻ പീഡിപ്പിക്കുകയായിരുന്നു. കേസിൽ അമ്മയെ കൂട്ടുപ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് രണ്ടാം പ്രതിയായ അമ്മയെ കോടതി കുറ്റവിമുക്തയാക്കുകയായിരുന്നു.

Anandhu Ajitha

Recent Posts

അന്യഗ്രഹ ജീവികളുടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം ? യുഎഫ്ഒ ടൗണിൽ വൻ തീപിടിത്തം!!!

സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…

2 hours ago

മീഥൈൽ ആൽക്കഹോൾ പുറത്ത് വിടുന്നു ! വീണ്ടും ഞെട്ടിച്ച് 3I/ATLAS.

പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…

2 hours ago

ഗാസയിൽ മിന്നൽ ആക്രമണം ! ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി കൂടി വധിച്ച് ഇസ്രയേൽ

ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…

2 hours ago

മെക്സിക്കോയെ മുന്നിൽ നിർത്തി ട്രമ്പിന്റെ കള്ളക്കളി!കനത്ത തിരിച്ചടി നൽകുമെന്ന് ഭാരതം| MEXICO| TARIFFS

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…

2 hours ago

യൂക്ലിഡിനും പൈഥഗോറസിനും മുൻപേ പുഷ്‌കലമായ ഭാരതീയ ജ്യാമിതി | SHUBHADINAM

ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…

2 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

15 hours ago