Kerala

പഞ്ചവാദ്യത്തിന്‍റെ മാസ്മരിക ലഹരിയിൽ ആറാടി മഠത്തില്‍ വരവ്; ഇലഞ്ഞിത്തറ മേളത്തിന്‍റെ കാത്തിരിപ്പില്‍ ആയിരങ്ങള്‍

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ആവേശത്തിന്റെ കൊടുമുടിയിലേക്ക് കയറിത്തുടങ്ങി. പഞ്ചവാദ്യത്തിന്റെ മാസ്മരിക ലഹരി ഉണര്‍ത്തി ബ്രഹ്മസ്വം മഠത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യമാണ് ഇപ്പോള്‍ നടക്കുന്നത്. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിലാണ് പഞ്ചവാദ്യം നടക്കുന്നത്. ഇതിനിടെ ചെറുപൂരങ്ങളുടെ വരവ് തുടരുകയാണ്.

പഞ്ചവാദ്യം ആസ്വദിക്കാന്‍ നൂറുകണക്കിന് ആസ്വാദകരാണ് എത്തിയിരക്കുന്നത്. മനംനിറഞ്ഞ് മറ്റെല്ലാം മറന്ന് ആസ്വദിക്കുന്നരെയാണ് ഇവിടെ കാണാനാകുക. 12.30 ന് പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങും തുടര്‍ന്ന് ഇലഞ്ഞിത്തറ മേളവും നടക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് തെക്കേ ഗോപുര നടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റവും നടക്കും.

ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഇലഞ്ഞിത്തറമേളം എന്നാണ് പറയുന്നത്. ഇലഞ്ഞിത്തറ മേളം ആസ്വദിക്കാനെത്തുന്നവര്‍ നേരത്തെ എത്തണമെന്ന് പോലീസ് നിര്‍ദ്ദേശമുണ്ടായിരുന്നു. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം.

പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തില്‍ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടക്കുക. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം. പാണ്ടിമേളത്തിന്റെ രൗദ്രതാളം ആസ്വദിക്കാന്‍ നിരവധി ആളുകളാണ് കാത്തിരിക്കുന്നത്.

admin

Recent Posts

മേയറുടെ ചുവന്ന വാഗണാണ് ഇപ്പോഴത്തെ താരം

തിരുവനന്തപുരത്തുകാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് ; വീഡിയോ കാണാം...

10 mins ago

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം അജ്മീറിലെത്തി; വീഡിയോ കാണാം

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം അജ്മീറിലെത്തി.…

17 mins ago

മൂന്നാം വട്ടവും മോദി സർക്കാരിനെ അധികാരത്തിൽ എത്തിക്കൂ; കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ ഈ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് അമിത് ഷാ

ദില്ലി: മൂന്നാം വട്ടവും മോദി സർക്കാർ അധികാരത്തിൽ എത്തുകയാണെങ്കിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി…

42 mins ago

‘പിടിച്ചെടുത്ത ഒരു കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണം’; സിപിഎമ്മിനോട് ആദായനികുതി വകുപ്പ്

തൃശ്ശൂർ: ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിൽ പരിശോധന തുടരുന്നു. പണത്തിന്റെ…

52 mins ago

ഇന്ത്യയുടെ നീക്കത്തിൽ വിയർത്തൊലിച്ച് ചൈന !

വിമാനക്കമ്പനികൾ ഒന്നാകെ കയ്യൊഴിഞ്ഞ ലങ്കയിലെ ‘ശൂന്യ’ വിമാനത്താവളം ഇനി ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണത്തിൽ

1 hour ago

ഫോണും വേണ്ട ആഭരണങ്ങളും വേണ്ട, രോഗിയെ പരിചരിച്ചാൽ മതി! നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ വകുപ്പ്; നിയമം ലംഘിച്ചാൽ കർശന നടപടി !

ദില്ലി: ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്. ആശുപത്രിയിലെ മൊബൈൽ…

1 hour ago