poram-thrissur
തൃശൂര്‍: തൃശൂർപൂരത്തിന് തുടക്കമാകുന്നു. പൂരം വിളംബരമറിയിച്ച് ഇന്ന് തെക്കേ ഗോപുരനട തുറക്കും. രാവിലെ എട്ട് മണിക്ക് കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കും. തുടര്‍ന്ന് മേളത്തോടെ നിലപാടുതറയില്‍ എത്തി മടങ്ങുന്നതോടെയാണ് പൂരം വിളംബരത്തിനു തുടക്കമാവുക.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്. എട്ടു മണിയോടെ തുടങ്ങുന്ന എഴുന്നള്ളിപ്പ് പത്തരയോടെ വടക്കുനാഥ ക്ഷേത്രത്തില്‍ എത്തും. നെയ്തലക്കാവിലമ്മ തുറക്കുന്ന തെക്കേ ഗോപുരനടയിലൂടെയാണ് പൂരദിനത്തില്‍ ആദ്യ ദേവനായ കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ എട്ട് ഘടകദേശപൂരങ്ങളോട് കൂടിയ ഒരു ദിവസത്തിന് മേല്‍ നീണ്ടു നില്‍ക്കുന്ന പൂരകാഴ്ചകള്‍ക്ക് തുടക്കമാകും. രാവിലെ 11 മണിക്ക് തിരുവമ്പാടിയുടെ മഠത്തില്‍വരവും 12 മണിക്ക് പതിനഞ്ച് ആനപ്പുറത്തായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പും നടക്കും. രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകീട്ട് അഞ്ചരയ്ക്ക് തെക്കോട്ടിറക്കവും ശേഷം തെക്കേ ഗോപുരനടയില്‍ കുടമാറ്റവും നടക്കും. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്. അന്ന് ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയും.
കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ പൂരം നടക്കുന്നത്. ഇന്നലെ രാത്രി എട്ടിന് പൂരം സാമ്പിൾ വെടികെട്ടും നടന്നിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…