Rain-mullaperiyar-dam-4-shutter-opens
മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാർ മേൽനോട്ട സമിതി അണക്കെട്ടിൽ ഇന്ന് പരിശോധന നടത്തും. കേന്ദ്ര ജലക്കമ്മീഷന്‍ അംഗം ഗുല്‍ഷന്‍രാജിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധന നടത്തുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദർശനം കൂടിയാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ദ്ധരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇറിഗേഷന്‍ ആന്റ് അഡമിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസാണ് കേരളത്തിന്റെ പ്രതിനിധി. കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യമാണ് തമിഴ്‌നാടിന്റെ പ്രതിനിധി.
കേരളത്തിന്റെ പ്രതിനിധിയായി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ സെക്രട്ടറി സന്ദീപ് സക്‌സേനയും ഉണ്ടായിരിക്കും. രാവിലെ തേക്കടിയില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം അണക്കെട്ടിലെത്തുന്ന സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍ വേ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…