Thuwanam Falls in Idukki trekking resumes
അപകടത്തെത്തുടർന്ന് നിർത്തിവെച്ച ഇടുക്കിയിലെ തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് പുനരാരംഭിക്കുന്നു. മറയൂരിൽ തൂവാനം വെള്ളച്ചാട്ടത്തിനു സമീപമുള്ള പാമ്പാർ നദിയിലെ കയത്തിൽ യുവാവ് മുങ്ങിമരിച്ചതിനെ തുടർന്ന് ഡിസംബർ 31 മുതൽ ഇവിടെ ട്രക്കിങ് നിർത്തി വെച്ചിരിക്കുകയായിരുന്നു.അപകടത്തെത്തുടർന്ന് സന്ദർശകർക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും മാറ്റങ്ങളും അധികൃതർ ചെയ്തിട്ടുണ്ട്.ആലാം പെട്ടി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ട്രക്കിങ് നടത്തുന്നത്.ട്രക്കിങ് നടത്തുന്നവരുടെ ഒപ്പം ഇവിടെ നിന്നുള്ള ട്രക്കർമാരും കൂടെയുണ്ടാകും. ട്രക്കിങ് തുടങ്ങുന്നതിനു മുൻപ് ട്രക്കിങ് തുടങ്ങുന്ന ആലാം പെട്ടി എക്കോ ഷോപ്പിൽ വെച്ച് യാത്രക്കാർക്ക് യാത്രയ്ക്ക് മുന്‍പേ ആവശ്യമായ നിർദ്ദേശങ്ങള്‍ നല്കും. മൈക്ക് അനൗണ്‍സ്മെന്‍റുകൾ നടത്തും. നിർദ്ദേശങ്ങള്‍ ഉള്ള ബോർഡും ഇവിടെ സ്ഥാപിക്കും.
ട്രക്കിങ്ങിൽ വനത്തിനുള്ളിലൂടെ കടന്നുപോകേണ്ട മൂന്നു കിലോമീറ്റർ ദൂരത്തിലെ ചെറിയ വഴകിൾ വീതി കൂട്ടുകയും കുത്തനെയുള്ള ഇറക്കങ്ങളിലും കയറ്റങ്ങളിലും ചെറിയ നടകൾ വെട്ടുകയും ചെയ്തിട്ടുണ്ട്. യാത്രയിൽ കടന്നുപോകേണ്ട രണ്ടു ചെറിയ തോടുകളിൽ ആളുകൾ ഇറങ്ങാതിരിക്കുവാൻ ചെറിയ മരപ്പാലവും സ്ഥാപിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു താഴെയുള്ള കയം വടംകെട്ടി തിരിക്കുകയും ചെയ്തിട്ടുണ്ട്. ആരും ഇവിടേക്ക് ഇറങ്ങുവാതിരിക്കുവാനാണ്. വെള്ളച്ചാട്ടത്തിനടുത്ത് എത്തി അത് കണ്ടു മടങ്ങുവാനേ സാധിക്കൂ. ഇറങ്ങുവാനോ കുളിക്കുവാനോ അനുവദിക്കില്ല. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്.വെള്ളച്ചാട്ടത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ രണ്ടു ലൈഫ് ഗാർഡുകളുടെ സേവനവും ഉണ്ടായിരിക്കും.
വന്യജീവികളുടെ കാഴ്ച നല്കുന്ന ഈ ട്രക്കിങ്ങിൽ ആനയും കാട്ടുപോത്തും മനുമെല്ലാം മുന്നിലെത്തും. കുറച്ചുകൂടി ഭാഗ്യമുണ്ടെങ്കിൽ പുലി വരെ മുന്നിലെത്തും. വന്യമായ പ്രകൃതിയിൽ കൂടി കാടിന്റെ കാഴ്ചകൾ കടന്ന്, തീരത്തുകൂടി പോകുന്ന യാത്ര ഏറ്റവും മികച്ച കുറേ യാത്രാനുഭവങ്ങൾ നല്കുന്ന ഒന്നായിരിക്കും.
പുഴയുടെ തീരത്തുകൂടി പോകുന്ന യാത്രയിൽ സസ്യലോകത്തിലെ പല അപൂർവ്വ ഇനങ്ങളെയും മരങ്ങളെയും ഓർക്കിഡുകളെയും പരിചയപ്പെടാം.ആലാംപ്പെട്ടിതോട് (മാധനി), കൊമ്പക്കയം തോട് എന്നീ രണ്ടു തോടുകൾ കടന്നു പോകുന്ന റിവർ ക്രോസിങ് യാത്രയിൽ ഏറ്റവും രസമുള്ള അനുഭവങ്ങളിലൊന്നാണ്. എന്നാൽ, പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ഇവിടെ സഞ്ചാരികൾ വെള്ളത്തിൽ ഇറങ്ങാതിരിക്കുവാൻ ചെറിയ മരപ്പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…