Health

തൈറോയ്ഡ് കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ ? എങ്കിൽ ഇതൊക്കെ ഒന്ന് പരീക്ഷിക്കൂ

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ്. സ്ത്രീ പുരുഷന്മാരില്‍ ഇത് കാണുന്നുവെങ്കിലും ഹോര്‍മോണ്‍ സംബന്ധമായ രോഗമായതിനാല്‍ തന്നെ സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലുമെല്ലാം ചെയ്താല്‍ ഗുണം കാണില്ല.

​കൊഴുപ്പ് ​

തൈറോയ്ഡുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇതില്‍ അമിത വണ്ണം, മുടി കൊഴിച്ചില്‍, ചര്‍മം വരളുക തുടങ്ങിയ പലതും ഉള്‍പ്പെടുന്നു. സ്ത്രീകളെങ്കില്‍ ആര്‍ത്തവ ക്രമക്കേടുകളും സര്‍വ സാധാരണയാണ്. തടി കൂടുന്നതിന് കാരണം തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുവെങ്കില്‍പോലും കോശങ്ങള്‍ക്ക് ഇത് ലഭ്യമാക്കുന്നില്ല.ഇതിനാല്‍ മെറ്റബോളിസം കുറയുന്നു. ഇത് കൊഴുപ്പ് കത്തിച്ചു കളയാന്‍ തടസമായി നില്‍ക്കുന്നു. ഇതിന് പരിഹാരമായി സിങ്ക്, സെലേനിയം എന്നീ രണ്ട് വൈറ്റമിനുകള്‍ ഭക്ഷത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ കാര്യമായ ഗുണമുണ്ടാകും. കാരണം ഇവ ശരീരത്തിലെ തൈറോയ്ഡ് കോശങ്ങള്‍ക്ക് ലഭ്യമാകാന്‍ സഹായിക്കും.

മലബന്ധം

ഇവ അടങ്ങിയ ചില പ്രധാന ഭക്ഷണങ്ങളാണ് മത്തങ്ങാക്കുരു, ഫ്‌ളാക്‌സ് സീഡ്‌സ് എന്നിവ. ഇതു പോലെ തന്നെ ബ്രസീല്‍ നട്‌സ് ഏറെ നല്ലതാണ്. കടല്‍ വിഭവങ്ങള്‍ ഏറെ നല്ലതാണ്. ഇവയില്‍ എല്ലാം തന്നെ സിങ്ക്, സെലേനിയം എന്നിവ ധാരാളമുണ്ട്. ക്ഷീണം, മലബന്ധം എന്നിവയും തൈറോയ്ഡ് രോഗികളില്‍ കണ്ടു വരുന്നുണ്ട്. ഇത്തരം രോഗികളില്‍ കോര്‍ട്ടിസോള്‍ കൂടുതലായി കണ്ടു വരുന്നു.സ്‌ട്രെസ് ഹോര്‍മോണാണ് ഇത്. ഈ ഹോര്‍മോണ്‍ തൈറോയ്ഡ് ഹോര്‍മോണ്‍ കുറയ്ക്കും. ഇതിനാല്‍ തന്നെ ലിവര്‍ പ്രവര്‍ത്തനം കുറയും. ലിവര്‍ പ്രവര്‍ത്തനം കുറയുമ്പോള്‍ കുടലിലേയ്ക്കുള്ള പിത്തരസം കുറയും. ലിവറാണ് ബൈല്‍ അഥവാ പിത്തരസം ഉല്‍പാദിപ്പിയ്ക്കുന്നത്. ഇതിനാല്‍ കുടലിലേയ്ക്ക് ഭക്ഷണം നീക്കുന്നതും കൊഴുപ്പ് ദഹിയ്ക്കുന്നതും കുറയുന്നു. ഇതാണ് മലബന്ധത്തിന് കാരണമാകുന്നു. മലബന്ധം വരുന്നത് അഡ്രീനല്‍ ഗ്രന്ഥികളെ ബാധിയ്ക്കുന്നു. ഇത് ക്ഷീണമുണ്ടാക്കുന്നു.

​മുടി കൊഴിച്ചില്‍​

മുടി കൊഴിച്ചില്‍, ചര്‍മം വരണ്ടുപോകുക എന്നതാണ് മറ്റൊരു പ്രശ്‌നം. നമ്മുടെ ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന സെബമാണ്. ഇത് കോശങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്നതാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയുമ്പോള്‍ സെബം കുറയുന്നു.കാരണം തൈറോയ്ഡ് ഹോര്‍മോണ്‍ സെബം ഉല്‍പാദനത്തിന് അത്യാവശ്യമാണ്. മുടി വേരുകളെ തൈറോയ്ഡ് ഹോര്‍മോണ്‍ കുറവ് ബാധിയ്ക്കുന്നു. തൈറോയ്ഡ് ആന്റിബോഡികള്‍ കൂടുതലാകുന്നു. ഇത് മുടിവേരുകളെ നശിപ്പിയ്ക്കുന്നു. ഇതിനാല്‍ അലോപേഷ്യ എന്ന കണ്ടീഷണനുണ്ടാകാം. അതായത് ഒരു ഭാഗത്ത് നിന്ന് മുടി പൊഴിഞ്ഞ് പോകുന്ന അവസ്ഥ. ഇത് പോലെ അയേണ്‍ കുറവെങ്കില്‍, വിളര്‍ച്ചയെങ്കില്‍ തൈറോയ്ഡ് പ്രശ്‌നത്തിന് സാധ്യതയുണ്ട്. അയേണ്‍ തൈറോയ്ഡ് ഉല്‍പാദത്തിന് അത്യാവശ്യമാണ്. അയേണ്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ചുവന്ന നിറത്തിലെ പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമെല്ലാം കഴിയ്ക്കുന്നത് നല്ലതാണ്. ഇതു പോലെ മത്സ്യങ്ങളും നല്ലതാണ്.

​വ്യായാമം​

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവരില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുന്നത് സാധാരണയാണ്. ഇതു പോലെ ലിവറിന്റെ ടീടോക്‌സിഫിക്കേഷന്‍ കുറയുന്നു. മേല്‍പ്പറഞ്ഞ സിങ്ക്, സെലേനിയം വൈറ്റമിനുകള്‍, അയേണ്‍ എന്നിവയുടെ കുറവുണ്ടാകാതെ നോക്കുക. വൈറ്റമിന്‍ ഡി പ്രധാനമാണ്. ഒമേഗ ത്രീ വളരെ പ്രധാനമാണ്. ഇത് നട്‌സിലുണ്ട്. മത്സ്യങ്ങളിലുണ്ട്. മത്തി, അയില, ചൂര തുടങ്ങിയവ നല്ലതാണ്.

Anusha PV

Recent Posts

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

27 mins ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

33 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

41 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

1 hour ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

4 hours ago