ties to the gangster mafia; Action against policemen in the trivandrum continues
തിരുവനന്തപുരം : ഗുണ്ടാ മാഫിയയുമായിയുള്ള ബന്ധത്തെ തുടര്‍ന്ന് പോലീസുകാർക്കെതിരെയുള്ള നടപടി തുടരുന്നു.പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ.അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. നഗരൂർ സ്റ്റേഷനിലെ ഡ്രൈവർ സതീശ്, പാറശ്ശാല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവരെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. എആര്‍ ക്യാമ്പിലേക്കാണ് റൂറൽ എസ് പി ഇവരെ സ്ഥലം മാറ്റിയത്.
ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് കൂട്ടത്തോടെ പോലീസുകാരെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പോലീസിൽ രജിസ്റ്റര്‍ ചെയ്ത ആരോപണം ഉയര്‍ന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി. ഡി.ശിൽപ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാന്പത്തിക, തൊഴിൽ തട്ടിപ്പ് തര്‍ക്ക കേസുകളാണ് വീണ്ടും പരിശോധിക്കുന്നത്. സാന്പത്തിക തട്ടിപ്പു കേസുകളും തൊഴിൽ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാന്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം.പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലും വരും ദിവസങ്ങളിലും ആരോപണം ഉയരുന്ന പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കും. വിജിലൻസും പരാതികൾ പരിശോധിക്കുന്നുണ്ട്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…