ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി നാളെ കുറ്റപത്രം സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രമാണ് ഇഡി നാളെ സമർപ്പിക്കുന്നത്.
അരവിന്ദ് കെജ്‌രിവാളിനെ പ്രധാന പ്രതിയാക്കിയാണ് ഇഡി കുറ്റപത്രം തയാറാക്കുന്നത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ അരവിന്ദ് കെജ്‌രിവാൾ ആണെന്നും ഇഡി വ്യക്തമാക്കുന്നു. കേസിൽ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഇതിനിടെയാണ് ഇഡിയുടെ നിർണായക നീക്കം.
ജസ്റ്റിസുമാരായ ഖന്ന, ദീപാങ്കർ ദത്ത എന്നിവർ അദ്ധ്യക്ഷരായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജാമ്യ ഹർജിയ്‌ക്കൊപ്പം ഇഡിയുടെ അറസ്റ്റിനെതിരായ ഹർജിയും കോടതി പരിഗണിക്കും. ഇഡിയ്ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി രാജുവാണ് കോടതിയിൽ ഹാജരാകുക. മാർച്ച് 21 നായിരുന്നു അരവിന്ദ് കെജ്‌രിവാൾ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായത്. നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ്.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…