തിരുവനന്തപുരം : 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ ഏഴു സ്ഥാനാര്‍ഥികള്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കംചെയ്ത ചെലവ് അവരില്‍നിന്ന് ഈടാക്കാന്‍ ജില്ലാ കളക്ടറിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദേശം. പണമടച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം സ്ഥാനാര്‍ഥികളെ പ്രോസിക്യൂട്ട് ചെയ്യാനും നിര്‍ദേശിച്ചു.
വയനാട് ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റര്‍, ബാനര്‍, ഹോര്‍ഡിംഗ്സ് മുതലായവ നീക്കാന്‍ കളക്ടര്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.പലതവണ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിനാല്‍ ജില്ലാ ഭരണകൂടം തന്നെ ഇവ നീക്കം ചെയ്യുകയായിരുന്നു. ഇതിന്റെ ചെലവ് അതത് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിലേക്ക് വരവ്‌വെച്ച് അവരോട് തുക അടയ്ക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. പലതവണ നോട്ടീസുകള്‍ നല്‍കിയിട്ടും സ്ഥാനാര്‍ഥികള്‍ മറുപടി നല്‍കാതെ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ വിശദ പരിശോധനയ്ക്ക് ശേഷം കമ്മീഷന്‍ അപ്പീല്‍ നിരസിക്കുകയും ജില്ലാ കളക്ടറുടെ നടപടി ശരിവെക്കുകയുമായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം 3/720008/ജെ.എസ് II (7/10/2008) ലെ ഖണ്ഡിക ഏഴുപ്രകാരം സ്ഥാനാര്‍ഥികളുടെ പ്രവൃത്തി മാതൃകാപെരുമാറ്റച്ചട്ട ലംഘനമായതിനാല്‍ അവര്‍ തുക അടക്കാന്‍ ബാധ്യസ്ഥരാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ഒരു എം.എല്‍.എ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളിലെ ഏഴു സ്ഥാനാര്‍ഥികളില്‍ നിന്ന് എത്രയുംവേഗം ഈടാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…