ദില്ലി: മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020 ലെ അവസാന മൻ കി ബാത്തിന്റെ 72-ാം പതിപ്പാണ് ഇന്ന് ആകാശവാണി, ദൂരദർശൻ എന്നിവയിലൂടെ പ്രക്ഷേപണം ചെയ്തത്. 2021 ല്‍ രോഗ സൗഖ്യത്തിനാവും പ്രധാന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരോ പ്രതിസന്ധിയും ഓരോ പാഠം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ജന്ദേവാലൻ വിപണി കളിപ്പാട്ടങ്ങൾക്ക് പ്രസിദ്ധമാണെങ്കിലും വിദേശ ബ്രാൻഡുകളാണ് വിൽപനയ്ക്ക് എത്തിയിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യിൽ നിർമ്മിച്ച കളിപ്പാട്ടങ്ങളാണ് വളരെ അഭിമാനത്തോടെ വിൽക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഉണ്ടായ ഈ മാറ്റം ശ്രദ്ധേയമാണെന്നും ആത്മനിർഭർ ഭാരതും വോക്കൽ ഫോർ ലോക്കൽ പദ്ധതികളും ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
2020-ല്‍ രാജ്യം പുതിയ കഴിവുകള്‍ സൃഷ്ടിച്ചെടുത്തു. അതിനെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന് വിളിക്കാമെന്നും മോദി പറഞ്ഞു. ‘കൊറോണ കാരണം, വിതരണ ശൃംഖല ലോകമെമ്പാടും തകരാറിലായെങ്കിലും ഓരോ പ്രതിസന്ധികളില്‍ നിന്നും നമ്മള്‍ പുതിയ പാഠങ്ങള്‍ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും വികസിപ്പിച്ചു. നമുക്ക് ഈ കഴിവിനെ ‘ആത്മനിര്‍ഭര്‍ ഭാരത്’ അല്ലെങ്കില്‍ സ്വാശ്രയത്വം എന്ന് വിളിക്കാം’, പ്രധാനമന്ത്രി പറഞ്ഞു. സിഖ് മതാചാര്യൻ ഗുരു ഗോബിന്ദ് സിംഗിന്റെ ജീവത്യാഗം അനശ്വരമാണെന്നും അത് നമ്മുടെ സംസ്കാരം സംരക്ഷിക്കാൻ വേണ്ടി ആയിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. ഗുരു തേജ് ബഹാദൂറിന്റെ സ്മൃതികൾ ഉറങ്ങുന്ന രകബ് ഗഞ്ച് ഗുരുദ്വാര സന്ദർശിക്കാൻ കഴിഞ്ഞത് അവിസ്മരണീയമായ നുഭവമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…