Sunday, April 28, 2024
spot_img

ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രഖ്യാപിച്ച് ഐക്യദാർഢ്യം യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ കത്ത്; കത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം; ഭീകരതയുടെയും തട്ടിപ്പിന്റെയും കേന്ദ്രമാണ് പാകിസ്ഥാൻ; ലോക രാജ്യങ്ങൾക്ക് തന്നെ ഭീഷണി

ബ്രസ്സൽസ്: മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂറോപ്യൻ പാർലമെന്റ്. യൂറോപ്യൻ പാർലമെന്റിലെ രണ്ട് അംഗങ്ങൾ പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചു. യൂറോപ്യൻ പാർലമെന്റിൽ ഫ്രഞ്ച് അംഗം തിയറി മാരിയാനി, ഇറ്റാലിയൻ പ്രതിനിധി ജിയാന ഗാൻസിയ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും തീവ്രവാദവും ഭീകരതയും ചെറുക്കാൻ ഇന്ത്യൻ ഭരണകൂടം നയിക്കുന്ന പോരാട്ടത്തിന് ധാർമ്മിക പിന്തുണ അറിയിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു. ഭീകരസംഘടനകളുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പറയുന്നുണ്ടെങ്കിലും അവർ ആഗോള ഭീഷണിയായി തുടരുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് സംവിധാൻ ദിവസമായി ആചരിക്കുകയാണ്. ഈ അവസരത്തിൽ സമാധാനവും ജനാധിപത്യ മൂല്യങ്ങളും സ്വാതന്ത്ര്യവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യക്ക് എല്ലാ ആശംസകളും നേരുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അദ്ദേഹത്തിന്റെ 130ആം ജന്മവാർഷിക ദിനത്തിൽ അനുസ്മരിക്കുകയാണെന്നും കത്തിൽ പറയുന്നു.

ഇന്ത്യയുടെ ചരിത്രം അഗാധമായ സംസ്കാരത്തിൽ അധിഷ്ഠിതമാണ്. ജനാധിപത്യ ലോകത്തിന്റെ ദീപശിഖയാണ് ഇന്ത്യ. എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ തുല്യത നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം മുംബൈ ഭീകരാക്രമണത്തിന് ശേഷവും പാകിസ്ഥാൻ ലോകത്തിന് ഭീഷണിയായി തുടരുകയാണെന്നും കത്തിൽ പറയുന്നു. ലോകത്താകമാനം നടക്കുന്ന ഭീകരാക്രമണങ്ങളിലും അനധികൃത കുടിയേറ്റങ്ങളിലും വിസാ- പാസ്പോർട്ട് തട്ടിപ്പുകളിലും പാക് പങ്ക് വ്യക്തമാണെന്നും ഇതിനെ നേരിടാൻ ഇന്ത്യക്കൊപ്പം യൂറോപ്യൻ പാർലമെന്റും ഉറച്ച് നിൽക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും ഭീകരവാദികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് കർശനമായി ശിക്ഷിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം പാകിസ്ഥാനെ അതിന് പ്രേരിപ്പിക്കാൻ യൂറോപ്യൻ പർലമെന്റ് മുൻകൈ എടുക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.

Related Articles

Latest Articles