Categories: EntertainmentKerala

നടൻ ടിനി ടോമിന്റെ ഫോണിൽ വിളിച്ച് സ്ഥിരമായി അസഭ്യം പറയൽ; കണ്ണൂർ സ്വദേശി ഷിയാസ് പിടിയിൽ

കൊച്ചി: മലയാളത്തിലെ പ്രമുഖ നടൻ
ടിനി ടോമിന്റെ (Tini Tom)ഫോണിൽ സ്ഥിരമായി അസഭ്യ വർഷം നടത്തിയത് കണ്ണൂർ സ്വദേശി പിടിയിൽ. സംഭവത്തിൽ ഷിയാസ് എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത് .

പ്രതിയെ പിടികൂടിയതിന് പോലീസിന് നന്ദിപറഞ്ഞ് ലൈവിലെത്തിയ ടിനി ടോം തന്നെയാണ് കാര്യങ്ങൾ വിശദീകരിച്ചത്.
യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ഫോൺ നമ്പർ ടിനി ടോം ബ്ലോക്ക് ചെയ്തത് . അപ്പോൾ മറ്റ് നമ്പറിൽ നിന്നും വിളിച്ചു തുടങ്ങി. ഫോണ്‍ ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി .

തന്നെ പ്രകോപിപ്പിച്ച്‌ മറുപടി പറയിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്ന് ടിനി ടോം പറഞ്ഞു. ഒടുവിൽ ശല്യം സഹിക്കാനാകാതെ ടിനി ടോം ആലുവയിലുള്ള സൈബർ പോലീസിന്റെ ഓഫീസിൽ പരാതി നൽകുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

എറണാകുളം റൂറൽ എസ്പി കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീം പരാതിയെ കുറിച്ച് അന്വേഷിച്ചു . തുടർന്നാണ് കണ്ണൂർ സ്വദേശിയായ ഷിയാസ് ആണ് ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നതെന്ന് കണ്ടെത്തിയത് . പോലീസ് തിരയുന്നു എന്നറിഞ്ഞ ഷിയാസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഷിയാസിനെ പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ടിനി ടോമും സ്റ്റേഷനിലെത്തി. പ്രത്യേക മാനസികാവസ്ഥയിലാണ് താൻ ഇങ്ങനെ പെരുമാറിയതെന്ന് ഷിയാസ് പറഞ്ഞു. ഇനി ഇത് ആവർത്തിക്കില്ലെന്നും ഉറപ്പുനൽകിയതായാണ് വിവരം.

admin

Recent Posts

ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|

ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|

12 mins ago

‘കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെപ്പോലെയാണ് കോൺഗ്രസിന്റെ പെരുമാറ്റം’; എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് കോൺഗ്രസിനെ പരിഹസിച്ച് ജെ പി നദ്ദ

ദില്ലി: എക്‌സിറ്റ് പോൾ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ രംഗത്ത്.…

16 mins ago

ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ബാറുകളും മദ്യശാലകളും തുറക്കില്ല! തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് മദ്യവില്‍പ്പന നിരോധിച്ച് കര്‍ണാടക

ബെംഗളൂരു: തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യവില്‍പ്പന നിരോധിച്ച് കർണാടക. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ…

48 mins ago

പുതുചരിത്രം കുറിക്കാൻ മോദി ഇന്ന് യാത്രതിരിക്കും, കന്യാകുമാരിയിലെ ധ്യാനം ഇന്നവസാനിക്കും, വിവേകാനന്ദ കേന്ദ്രത്തിൽ നിന്നും പ്രധാനമന്ത്രി പുറപ്പെടുക വാരാണസിയിലേക്ക്!

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ…

1 hour ago

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

1 hour ago

സംസ്ഥാനത്ത് ഇന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കി മലയോരമേഖലകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; മലങ്കര ഡാം ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,…

1 hour ago