Tuesday, September 22, 2026

തിരിച്ചടിച്ച് ഇന്ത്യൻ സൈബർ പോരാളികൾ

ഇന്ത്യയെ പ്രകോപിപ്പിക്കാനായി അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് ചൈനീസ് അർത്ഥം വരുന്ന പേരുകൾ കഴിഞ്ഞ ദിവസം ചൈന നൽകിയിരുന്നു. ഇത് സത്യത്തിൽ ചൈനയുടെ സ്ഥിരം പരിപാടിയാണ്. ഇന്ത്യയുടെ ഭൂഭാഗങ്ങളുടെ പേരുകൾ മാറ്റുക. ഭൂപടം മാറ്റിവരക്കുക. ഇന്ത്യൻ അതിർത്തികളിലേക്ക് കയറി പെയിന്റ് അടിക്കുക എന്നിവയൊക്കെ ചൈനയുടെ തമാശകളാണ്. ഇതിന്റെ കാരണം മറ്റൊന്നുമല്ല ചൈനാക്കാരാണെങ്കിലും അവരും അടിസ്ഥാനപരമായി കമ്മികളാണല്ലോ. 2017 ലും ഇത്തരത്തിൽ അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങളുടെ പേരുകൾ ചൈന മാറ്റിയിരുന്നു. അന്ന് ദലൈലാമ അരുണാചൽ പ്രദേശ് സന്ദർശിച്ചു എന്നതാണ് കാരണം. ഇപ്പോഴത്തെ കാരണം ടിബറ്റിനെ കുറിച്ച് മിണ്ടരുത്. ടിബറ്റ് തങ്ങളുടെ അവിഭാജ്യഘടകമാണ്. ടിബറ്റൻ പ്രവാസി സർക്കാരിനെ സഹായിക്കരുത് എന്നൊക്കെ ആവശ്യപ്പെട്ട് ഇന്ത്യയിലെ ചൈനീസ് എംബസി ഇന്ത്യൻ പാർലമെന്റാങ്ങ്ൾക്ക് കത്ത് നൽകിയിരുന്നു. അത് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് ജനപ്രതിനിധികൾ തുറന്നടിച്ചതിന്റെ പിണക്കത്തിലാണ് ചൈന പേരുകൾ മാറ്റിയത്. ആരെങ്കിലും വേറെ പേരിട്ടാൽ സ്ഥലം അങ്ങോട്ടേക്ക് ഒഴുകിപ്പോകില്ലെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. രസകരമായ സംഗതി നമ്മുടെ സൈബർ പോരാളികൾ ചൈനക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകുന്നു എന്നതാണ്. ഹർപ്രീത് എന്ന ട്വിറ്റർ ഉപയോക്താവ് ചൈനീസ് നഗരമായ ബെയ്ജിങിന് ഭുജംഗ് നഗർ എന്നും ടിബറ്റൻ തലസ്ഥാനമായ ലാഹ്‌സക്ക് ലക്ഷ്മൺ ഗഡ്‌ എന്നും ഗ്വാങ്‌ ഷൂ വിന് ഘണ്ടാ ഘർ എന്നും പേര് നൽകിയതോടെയാണ് ചൈനക്കുള്ള ഇന്ത്യൻ തിരിച്ചടിക്ക് തുടക്കമായത്. പെട്ടെന്ന്, ചൈനീസ്
സ്ഥലങ്ങൾ പുനർനാമകരണം ചെയ്യാനായി കൂടുതൽ സൈബർ പോരാളികൾ ഹർപ്രീതിനൊപ്പം ചേർന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് ‘ശംഭുനഗർ’ ആയി മാറുകയും സിൻജിയാങ്ങിന്റെ പ്രദേശം ‘ശിവഗംഗ നഗർ’ ആയിമാറുകയും ചെയ്തു. ചൈനീസ് നഗരങ്ങൾ മാത്രമല്ല ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിംഗ് പോലും ആക്രമണത്തിന് ഇരയായി. അദ്ദേഹത്തിന് ശ്രീ ജടാശങ്കർ എന്ന പേരാണ് ലഭിച്ചത് പ്രതീക്ഷിച്ചതുപോലെ, കുപ്രസിദ്ധ നഗരമായ വുഹാന് വളരെ രസകരമായ പേരുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ചംദാഗർ നഗർ , കൊവിഡ്പൂർ, കീടാണു പ്രദേശ് വൈറസ്-പൂർ തുടങ്ങി നിരവധി വൈറസുകളുമായും വവ്വാലുമായും ബന്ധപ്പെട്ട പേരുകളാണ് വുഹാനെ തേടിയെത്തുന്നത്.

Related Articles

Latest Articles