പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: ടിപ്പർ ലോറി ഇടിച്ചു ലോറിക്കടിയിലേക്കു വീണ് സ്കൂട്ടർ യാത്രികയായ അദ്ധ്യാപികയ്ക്ക് ഗുരുതര പരിക്ക്. അദ്ധ്യാപികയുടെ വലതു കാൽ മുറിച്ചു മാറ്റി. ഇന്ന് വൈകുന്നേരം വിഴിഞ്ഞം ജംഗ്ഷനിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വെങ്ങാനൂർ കല്ലുവെട്ടാൻ കുഴി രാഗത്തിൽ നെയ്യാറ്റിൻകര ആർ.ടി.ഓഫിസ് വെഹിക്കിൾ ഇൻസ്പെക്ടർ രഞ്ജിത്തിന്റെ ഭാര്യ സന്ധ്യറാണി(37)ക്കാണ് ഗുരുതര പരുക്കേറ്റ വലതു കാൽ പൂർണമായി മുറിച്ചു നീക്കേണ്ടി വന്നത്. കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ചിട്ടു വരുമ്പോൾ ഇതേ ദിശയിൽ പിന്നാലെ എത്തിയ ടിപ്പർ ലോറി ഇടിച്ചതിനെ തുടർന്ന് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ വലതുകാലിലൂടെ ടിപ്പറിന്റെ ചക്രങ്ങൾ കയറി ഇറങ്ങി. മറുവശത്തേക്ക് തെറിച്ചു വീണതിനാൽ മകൻ റിയോ(5) പരുക്കില്ലാതെ രക്ഷപ്പെട്ടു. അന്തരികാവയവങ്ങൾക്കുൾപ്പെടെ സാരമായി പരിക്കേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വെങ്ങാനൂർ ഗവ മോഡൽ എച്എസ്എസിലെ അദ്ധ്യാപികയാണ്. അപകടത്തിനിടയാക്കിയ ലോറി വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…