കണ്ണൂര്‍: ‘സാര്‍, സ്ത്രീകള്‍ക്ക് അപമാനം വരുത്തിവച്ച ഈ നാറിയെ കൊന്നുകളയണം… കാമുകന്റെ കൂടെ പൊറുക്കാന്‍ പോയ്‌ക്കോടീ, കുഞ്ഞിനെ പോറ്റാന്‍ കഴിയില്ലെങ്കില്‍ കുട്ടികളില്ലാതെ ദുഃഖിക്കുന്ന അച്ഛനമ്മമാര്‍ക്ക് കുഞ്ഞിനെ കൊടുത്തൂടെ…’ രോഷാകുലരായ ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തിന്റെയും സങ്കടത്തിന്റെയും വാക്കുകളാണിത്.
കടല്‍ത്തീരത്തെ കരിങ്കല്ലുകള്‍ക്കിടയില്‍ കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയെ (22) പോലീസ് തെളിവെടുപ്പിനായി തയ്യില്‍ കടപ്പുറത്ത് കൊണ്ടുവന്നപ്പോള്‍ ഏറെ രോഷത്തോടെയാണ് ജനങ്ങള്‍ പ്രതികരിച്ചത്.
രാവിലെ 9.30 ഓടെയാണ് തെളിവെടുപ്പിനായി യുവതിയെ എത്തിച്ചത്. ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ട കടല്‍ത്തീരത്തെ കരിങ്കല്ലുകള്‍ക്കിടയിലേക്കാണ് കൊണ്ടുവന്നത്. കൊലപാതകം നടത്തിയ രീതി പോലീസിനോട് ശരണ്യ വിവരിച്ചു. കുഞ്ഞിനെ എറിഞ്ഞ സ്ഥലം കടല്‍ക്കരയില്‍ നിന്നും ചൂണ്ടിക്കാട്ടിക്കൊടുക്കുകയായിരുന്നു.
ഈസമയം രോഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് നന്നെ പാടുപെടുന്നുണ്ടായിരുന്നു. ജനങ്ങളുടെ തെറിവിളികള്‍ രൂക്ഷമായപ്പോള്‍ ജനങ്ങളെ തെളിവെടുപ്പ് നടത്തുന്ന സ്ഥലത്തുനിന്നും ദൂരേക്കു മാറ്റാന്‍ പോലീസ് ശ്രമിച്ചു. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ശരണ്യയുടെ മുഖത്ത് കാര്യമായ ഭാവവ്യത്യാസങ്ങള്‍ ഇല്ലാതെ തല താഴ്ത്തിയാണ് എത്തിയത്.
തുടര്‍ന്ന് തെളിവെടുപ്പിനായി ശരണ്യയും കുടുംബവും താമസിച്ച തയ്യിലിലെ വീട്ടിലേക്കാണു കൊണ്ടുപോയത്. വീട്ടില്‍ കയറിയതോടെ ശരണ്യയുടെ അമ്മയും സഹോദരിയും മറ്റു ബന്ധുക്കളും ദുഃഖം താങ്ങാനാവാതെ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു. ഇതിനിടയില്‍ പുരുഷന്‍മാരായ ബന്ധുക്കള്‍ ശരണ്യയെ ശകാരിക്കുകയും തെറിപറയുകയും ഉച്ചത്തില്‍ ബഹളം വയ്ക്കുന്നതും കേള്‍ക്കാമായിരുന്നു. കുഞ്ഞ് അവസാനമായി കിടന്നുറങ്ങിയ മുറിയും ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചു. അവസാനമായി കുടിച്ച പാല്‍കുപ്പി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ശരണ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…