India

തെറ്റ് പറ്റുന്നത് മാനുഷികം ; ക്ഷമിക്കുന്നത് ദൈവീകം ! മൻസൂർ അലിഖാന്റെ മാപ്പപേക്ഷ അംഗീകരിച്ച് തൃഷ

ചെന്നൈ : അശ്ലീല പരാമർശത്തിൽ നടൻ മൻസൂർ അലിഖാന്റെ മാപ്പപേക്ഷ അംഗീകരിച്ച് നടി തൃഷ. നടനോട് ക്ഷമിച്ചിരിക്കുന്നതായി താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. തെറ്റ് പറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.

അതേസമയം, നടനെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന ആവശ്യമാണ് നടിയുടെ ആരാധകരിൽ നിന്നും ഉയരുന്നത്. അശ്ലീല പരാമർശത്തിൽ രൂക്ഷമായ വിമർശനം ഉയരുകയും പോലീസ് കേസ് എടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞ് നടൻ രംഗത്ത് എത്തിയത്. വാക്കുകൾ സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചുവെന്ന് മനസ്സിലാക്കുന്നു. ദയവായി ക്ഷമിക്കുക എന്നായിരുന്നു മൻസൂർ അലിഖാൻ പറഞ്ഞത്.

വിജയ് നായകനായി എത്തിയ ‘ലിയോ’ എന്ന സിനിമയിലാണ് മൻസൂർ അലി ഖാനും നടി തൃഷയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിൽ തൃഷയാണ് നായിക എന്നറിഞ്ഞപ്പോൾ കിടപ്പറ രംഗമുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നായിരുന്നു മൻസൂർ അലി ഖാൻ വിവാദ പ്രസ്താവന. എന്നാൽ, താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു താരത്തിന്റെ വാദം. തുടർന്ന് മൻസൂർ അലി ഖാനെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. ദേശീയ വനിതാ കമ്മീഷനും നടനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടൻ മാപ്പ് പറഞ്ഞത്.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

13 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

17 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

17 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago