Kerala

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു ; ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്നാട്

ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

കഴിഞ്ഞദിവസങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരുന്നു. അതേസമയം, തമിഴ്‌നാട്ടിൽ മഴ പെയ്യുന്നതുകൊണ്ട് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്വഭാവിക നടപടിയെന്ന നിലയിലാണ് ആദ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് തമിഴ്‌നാട് വ്യക്തമാക്കി.

മഴ ശക്തമായതും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിൻറെ അളവ് കുറച്ചതുമാണ് ജലനിരപ്പ് അതിവേഗം ഉയരാൻ ഇടയാക്കിയത്.
അണക്കെട്ടിൻറെ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 30.4, തേക്കടിയിൽ 38.4 മില്ലിമീറ്റർ മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടി തടാക തീരങ്ങൾ വെള്ളത്തിനടിയിലായിരുന്നു.

anaswara baburaj

Recent Posts

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

1 min ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

19 mins ago

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു… ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

26 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് !രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ ! പ്രതിക്ക് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് രാജേഷെന്ന് പോലീസ്

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…

49 mins ago

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

54 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

1 hour ago