To say that the country will destroy all its nuclear weapons is tantamount to challenging national security; Rajnath Singh questioned the promise in the CPM election paper
ദില്ലി: രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്ന സിപിഎം തെരഞ്ഞെടുപ്പ് പത്രികയിലുള്ള വാഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതത്തിന്റെ കൈവശമുള്ള ആണവായുധങ്ങൾ നശിപ്പിക്കുമെന്ന് പറയുന്നത് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
‘സിപിഎം പറഞ്ഞതിനെ കുറിച്ച് കോൺഗ്രസ് നിലപാട് എന്താണെന്ന് വ്യക്തമാക്കണം. അധികാരത്തിൽ എത്തിയാൽ രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്നാണ് സിപിഎം പറയുന്നത്. 1974ൽ ഇന്ദിരാഗാന്ധിയുടെ സമയത്താണ് ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത്. ചൈന തുടർച്ചയായി ആണവ പരീക്ഷണങ്ങൾ നടത്തുകയും പാകിസ്ഥാൻ ആണവപരീക്ഷണത്തിന് തുടക്കമിടുകയും ചെയ്തതോടെയാണ് ഇന്ത്യയിലും ഈ ആവശ്യം ശക്തമായത്.
പിന്നീട് അടൽ ബിഹാരി വാജ്‌പേയ് അധികാരത്തിൽ എത്തിയപ്പോൾ അഞ്ച് ആണവ പരീക്ഷണങ്ങൾ വിജയകരമായി നടത്തി. ആണവശക്തിയെന്ന പദവി നേടിയെടുക്കാൻ ഈ നീക്കത്തിലൂടെ ഇന്ത്യയ്‌ക്ക് സാധിച്ചു. ഇടതുപക്ഷവും കോൺഗ്രസും രാജ്യത്തെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. രാജ്യസുരക്ഷയെ ഇല്ലാതാക്കുമെന്നാണ് സിപിഎം ഇവിടെ പറഞ്ഞിരിക്കുന്നത്.
ആണവായുധങ്ങൾക്ക് പുറമെ എല്ലാ രീതിയിലുമുള്ള രാസ-ജൈവ ആയുധങ്ങൾ പൂർണമായി ഇല്ലാതാക്കുമെന്നാണ് സിപിഎം വാഗ്ദാനം. ഇന്ത്യയുടെ അയൽരാജ്യങ്ങൾ ആണവ ശക്തികളാണെന്നിരിക്കെ, സ്വന്തം രാജ്യത്തെ ആണവായുധങ്ങൾ നശിപ്പിക്കുമെന്ന് പറയുന്നത് രാജ്യസുരക്ഷയെ വച്ച് കളിക്കുന്നതിന് തുല്യമാണ്. ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇവിടെ തെളിഞ്ഞിരിക്കുന്നതെന്നും’ രാജ്‌നാഥ് സിംഗ് വിമർശിച്ചു.
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…