Kerala

സെമിത്തേരിയിലേക്കോ വൈദ്യപഠനത്തിനോ? എംഎം ലോറൻസിന്റെ ഭൗതികശരീരത്തിന്റെ കാര്യത്തിൽ ഇന്ന് തീരുമാനം; മക്കൾ മൂന്ന് പേരും ഉപദേശക സമിതിക്ക് മുന്നിൽ ഹാജരാകും

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനത്തിൽ എത്താൻ നടപടികൾ ആരംഭിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ്. ഇന്ന് ഉപദേശക സമിതിക്ക് മുന്നിൽ ഹാജരായി നിലപാട് വ്യക്തമാക്കാൻ മൂന്ന് മക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോരുത്തർക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേൾക്കും. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക്, അനാട്ടമി വിഭാഗം മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവരുൾപ്പെട്ടതാണ് ഉപദേശകസമിതി.

മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്നാണ് അച്ഛൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മകൻ എംഎൽ സജീവനും മകൾ സുജാതയും പറയുന്നു. അങ്ങനെയൊരു കാര്യം അച്ഛൻ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്കരിക്കണമെന്നും ഇളയമകൾ ആശയും വാദിക്കുന്നു. ഈ വ്യത്യസ്താഭിപ്രായങ്ങൾ പരിശോധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിനോട് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

19 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

19 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

22 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

1 day ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

1 day ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

1 day ago