Prime Minister's visit to the US; Yogi Adityanath has taken 'Brand India' to a higher level
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ആഗോളതലത്തിൽ ‘ബ്രാൻഡ് ഇന്ത്യ’യെ കൂടുതൽ ഉയർന്ന തലത്തിലേക്കെത്തിച്ചുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തിന് മേലുള്ള ലോകത്തിന്റെ വിശ്വാസ്യത കൂടുതൽ വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം സഹായകമായെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മോദിയുടെ യുഎസ് സന്ദർശനത്തെപ്പറ്റി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ഇന്ത്യയെ വീണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നു. ക്വാഡ് ഉച്ചകോടിയിൽ സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി 7.5 മില്യൺ ഡോളറിന്റെ സാമ്പത്തിക പിന്തുണ ഇന്ത്യക്ക് നൽകാൻ സാധിച്ചു. ആരോഗ്യമേഖലയിൽ ഇന്ത്യ എത്രത്തോളം വളർന്നുവെന്നത് ഇതിലൂടെ അടയാളപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ദൃഢപ്പെടുത്തി. ‘ ശക്തി’ എന്ന പേരിൽ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റിനും ഇരുരാജ്യങ്ങളും കൈകോർത്തിട്ടുണ്ട്” എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി 31 എംക്യു-9ബി സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇത് സംബന്ധിച്ച വിഷയങ്ങളും ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വിഷയങ്ങളുടെ ചർച്ചകളിൽ ഭാഗമായിരുന്നു. റഷ്യ- യുക്രെയ്ൻ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി എല്ലാ രാജ്യങ്ങളും ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സഹായം തേടുന്നു. യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടലുകൾ നിർണായകമാകുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…