Categories: Covid 19HealthKerala

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ; മരണം 76

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,551 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,04,039. ആകെ രോഗമുക്തി നേടിയവര്‍ 28,55,460. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 18ന് മുകളിലുള്ള 88 പ്രദേശങ്ങള്‍. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,35,56,158 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,263 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1470, കോഴിക്കോട് 1334, തൃശൂര്‍ 1230, പാലക്കാട് 748, കൊല്ലം 1103, എറണാകുളം 1092, തിരുവനന്തപുരം 995, കണ്ണൂര്‍ 693, ആലപ്പുഴ 668, കാസര്‍ഗോഡ് 579, കോട്ടയം 539, പത്തനംതിട്ട 291, വയനാട് 269, ഇടുക്കി 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കാസര്‍ഗോഡ് 10, തൃശൂര്‍ 7, എറണാകുളം 6, കൊല്ലം, പാലക്കാട് 5 വീതം, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,551 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1254, കൊല്ലം 1289, പത്തനംതിട്ട 413, ആലപ്പുഴ 685, കോട്ടയം 438, ഇടുക്കി 285, എറണാകുളം 1082, തൃശൂര്‍ 1528, പാലക്കാട് 1037, മലപ്പുറം 1295, കോഴിക്കോട് 897, വയനാട് 300, കണ്ണൂര്‍ 538, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,04,039 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,55,460 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,826 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,279 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,547 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2018 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

ദില്ലി സ്ഫോടനം ! എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി അമിത് ഷാ ;ജമ്മു കശ്മീർ പോലീസ് നടത്തിയ അന്വേഷണം മികച്ചതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…

2 hours ago

വികസിത അനന്തപുരിക്ക് ഇതാ ഇവിടെ സമാരംഭം !!തിരുവനന്തപുരം മേയറായി ചുമതലയേറ്റ ദിവസത്തിൽ തന്നെ വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പ് വച്ച് വി വി രാജേഷ് ; 50 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…

4 hours ago

എം എസ് മണിയും ഡി മണിയും ഒരാൾ തന്നെ ! ചിത്രം തിരിച്ചറിഞ്ഞ് വിവരം നൽകിയ പ്രവാസി വ്യവസായി

ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…

4 hours ago

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് ! രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം ! ദില്ലിയിൽ നിർണ്ണായക നീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…

6 hours ago

ക്രിസ്മസ് രാത്രിയിൽ ക്രൈസ്തവരെയും അമുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്യാൻ പദ്ധതി ! തുർക്കിയിൽ 115 ഐഎസ് ഭീകരർ പിടിയിൽ

ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…

6 hours ago

സിറിയയിലെ ഹോംസിൽ പള്ളിയിൽ സ്ഫോടനം: അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്

ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…

6 hours ago