today-is-national-sports-day
ന്യൂഡൽഹി:ഹോക്കി മാന്ത്രികൻ മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.ഹോക്കിയിലെ ഇതിഹാസ നായകന് ആദരമർപ്പിച്ച് കായികലോകം. മേജർ ധ്യാൻചന്ദിന് ആദരം അർപ്പിച്ച് പ്രധാനമന്ത്രിയും കായികമന്ത്രിയും. കൂടാതെ കായിക രംഗത്തെ എല്ലാവർക്കും ആശംസകൾ നേർന്നു.
ഇന്ത്യയുടെ കായികരംഗം നേട്ടങ്ങൾ കൊയ്യുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. ഈ നേട്ടങ്ങൾ വരുംവർഷങ്ങളിൽ ആവർത്തിക്കട്ടെയെന്നും രാജ്യം മുഴുവൻ കായികരംഗത്തിന് ഏറെ പ്രോത്സാഹനം നൽകുന്നതിൽ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
ധ്യാൻചന്ദിന്റെ പ്രതിമയിൽ കേന്ദ്ര കായിക മന്ത്രി മാല ചാർത്തിയാണ് കായിക ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് . ഞാൻ കായിക രംഗത്തെ മാന്ത്രികനെ ആദരിക്കുന്നു. ഒപ്പം നിലവിൽ ഇന്ത്യയെ കായികരംഗത്തിന് അസുലഭ നേട്ടങ്ങൾ നൽകുന്ന എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും റിജിജു പറഞ്ഞു.
ഹോക്കി സാമ്രാജ്യം ഇന്ത്യയുടെ കീഴിൽ ലോകത്താകമാനം തിളങ്ങിയ കാലഘട്ടത്തിലെ രാജാവായിരുന്നു മേജർ ധ്യാൻചന്ദ്. ‘ എന്നെ മുന്നോട്ട് നയിക്കേണ്ടത് രാജ്യത്തിന്റെ കടമയല്ല. മറിച്ച് ഞാൻ എന്റെ പ്രയ്തനം കൊണ്ട് ഈ രാജ്യത്തിനെയാണ് മുന്നോട്ട് നയിക്കേണ്ടതെന്ന’ ധ്യാൻ ചന്ദിന്റെ വാക്കുകളാണ് ഇന്ത്യൻ കായിക താരങ്ങളെ തങ്ങളുടെ കടമകൾ ബോധ്യപ്പെടുത്തുന്നതെന്ന് കായിക മന്ത്രി ഓർമ്മിപ്പിച്ചു. എല്ലാ കായികവിഭാഗങ്ങളും കായിക മന്ത്രാലയവും സംയുക്തമായി ചേർന്ന് നിരവധി അനുസ്മരണ പരിപാടികളും സെമിനാറുകളും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ടെന്ന് കിരൺ റിജിജു പറഞ്ഞു.
പ്രതിഭ തെളിയിച്ച എല്ലാ കായിക താരങ്ങളേയും ഈ ദിനത്തിലാണ് കേന്ദ്രകായിക മന്ത്രാലയം ആദരിക്കുന്നത്. . ഈ വർഷം രാജ്യത്തെ തിരഞ്ഞെടുത്ത 26 സ്‌ക്കൂളുകളിൽ ചാമ്പ്യന്മാരെ കണ്ടെത്തൂ എന്ന പരിപാടിയ്ക്ക് ഇന്ന് മുതൽ തുടക്കം കുറിയ്‌ക്കും
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…