durgashtami
ഇന്ന് ദുര്‍ഗ്ഗാഷ്ടമി, നവരാത്രിക്കാലത്ത് ദുര്‍ഗ്ഗക്കായി സമര്‍പ്പിതമായ ദിവസമാണിന്ന്. സകലതും പരാശക്തിക്കുമുമ്പില്‍ കാണിക്ക വെക്കുന്ന ദിനമാണിന്ന്. ദുര്‍ഗാഷ്ടമി നാളില്‍ തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും, നര്‍ത്തകി ചിലങ്കയും, കുട്ടികള്‍ പാഠപുസ്തകങ്ങളും സിനിമാ സംവിധായകന്‍ ക്യാമറയും ആദികാരണിയ്ക്ക് മുന്‍പില്‍ അടിയറ വയ്ക്കാറുണ്ട്.
ഈ ദിവസത്തിന് ‘ആയുധപൂജ‘ എന്നാണ് പേര്‍. പിറ്റേന്നാള്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് ശേഷം ഓരോരുത്തരും അവരവരുടെ ആയുധങ്ങള്‍ തൊട്ട് വണങ്ങി ദേവീ പ്രസാദമായി സ്വീകരിക്കുന്നു. സര്‍വതിന്റെയും കാരണഭൂതയായ അമ്മയ്ക്ക് മുന്‍പില്‍ എല്ലാ അഹങ്കാരവും സമര്‍പ്പിച്ച് വിനീതനായി വീണ്ടും അമ്മയുടെ അനുഗ്രഹാതിരേകത്താല്‍ സന്തുഷ്ട ചിത്തത്തോടെ പുതുതായി എല്ലാം തുടങ്ങുന്നു.
ആശ്വിനമാസത്തിലാണ് നവരാത്രിപൂജ. ഒന്‍പത് ദിവസങ്ങളില്‍ ഒന്‍പതു ഭാവത്തിലാണ് പൂജ. പത്താം നാളാണ് വിജയദശമി.അന്ന് വിദ്യാരംഭത്തിനും പുതുസംരംഭങ്ങള്‍ക്കും ഉത്തമമാണ്.
താനുമായി ബന്ധപ്പെട്ട തൊഴിലിന്റെ അധിഷ്ഠാന ദേവതയാണ് സരസ്വതി എന്ന സങ്കല്‍പ്പത്തോടെ വിജയദശമി നാളില്‍, ഓരോ വ്യക്തിയും ഒരു കുട്ടി വിദ്യാരംഭം നടത്തുന്ന അതേ സരളമനസ്സോടെ വീണ്ടുമെല്ലാം ആരംഭിക്കുന്ന ദിവസം കൂടിയാണിത്.
നവരാത്രിക്കാലത്ത് ലക്ഷ്മി, ദുര്‍ഗ്ഗ, സരസ്വതി എന്നീ ദേവതമാരെയാണ് പൂജിക്കേണ്ടത്. ഇച്ഛാ ശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിങ്ങനെ മൂന്നു തരത്തിലാണ് ഈശ്വരശക്തിയുടെ പ്രഭാവം.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…