India

ഇന്ന് സംഘത്തിന്റെ 97-ാം പിറന്നാൾ; ആർ എസ് എസ് സൈദ്ധാന്തികൻ പി.പരമേശ്വർജിയുടെ 96-ാം പിറന്നാൾ; ; ആസുരിക ശക്തികളുടെ മേൽ ധർമ്മത്തിന്റെ വിജയം ഉദ്ഘോഷിക്കുന്ന ദിവസം

സംഘ പരിവാർ സ്ഥാപിതമായിട്ട് ഇന്ന് 97 വർഷം.ഇന്ന് തന്നെയാണ് ആർ എസ് എസ് സൈദ്ധാന്തികൻ പി.പരമേശ്വർജിയുടെ 96-ാം പിറന്നാളും

1925 വിജയദശമി ദിനത്തിൽ ആരംഭിച്ച ആർ എസ് എസ് എന്ന സംഘടന ഒരൊറ്റ സർസംഘചാലകിന്റെ കീഴിൽ പ്രവർത്തിക്കുമ്പോഴും ജനാധിപത്യത്തിന്റെ പരമകാഷ്ടയായ തുറന്ന അഭിപ്രായം പ്രകടിപ്പിക്കാനും, സ്വീകരിക്കാനും, നിയന്ത്രിക്കാനും അതുപോലെ തന്നെ തിരസ്കരിക്കാനും സ്വാതന്ത്ര്യം ഉള്ള പ്രൗഢോജ്വല സംഘടനയായി ലോകം മുഴുവൻ നിലനിൽക്കുന്നു

1947ൽ കെനിയയിൽ ആണ് ഭാരതത്തിന് പുറത്ത് ആർ എസ് എസ് ആദ്യമായ് ശാഖ തുടങ്ങുന്നത്. ഭാരതത്തിനു പുറത്ത് ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് നേപ്പാളിൽ ആണ്, 580 ശാഖകൾ.146 ശാഖകൾ ഉള്ള അമേരിക്കയാണ് രണ്ടാമത്. ഭാരതത്തിനു പുറത്ത്‌ ഹിന്ദു സ്വയം സേവക് സംഘം എന്ന പേരിലാണ് ആർ എസ് എസ് അറിയപ്പെടുന്നത്. ഭാരതത്തിന്റെ സംസ്കാരം, പാരമ്പര്യം, ചരിത്രം എന്നിവയാണ്ആർ എസ് എസ് പ്രചരിപ്പിക്കുന്നത്. ഭാരതത്തിന്റെ മൂല്യങ്ങളും ധർമ്മങ്ങളും ഇതിലൂടെ അറിഞ്ഞ് വിദേശ പൗരൻമാർ സംഘത്തിലേക്ക് ആകൃഷ്ടരാകുന്നത് അഭിമാനാര്‍ഹമാണ്.

25 പ്രചാരകൻമാരും 100 വിസ്താരകൻമാരുമാണ് വിദേശ സംഘതലത്തിൽ പ്രവർത്തിക്കുന്നത്.വിദേശ സ്വയം സേവകരുടെ ഗണ വേഷത്തിലും പ്രാർഥനയിലും മാറ്റമുണ്ട്. കാക്കി പാന്റിനു പകരം കറുത്ത പാന്റും വെള്ള ഷർട്ടും ആണ് ഗണവേഷം. ഭാരത ശാഖയിലെ ഭാരത് മാതാ കി ജയ് ക്ക് പകരം വിശ്വധര്‍മ്മ കി ജയ് എന്നാണ് വിദേശ സ്വയം സേവകർ പ്രചരിപ്പിക്കുന്ന മുദ്രാവാക്യം

B4 Admin

Recent Posts

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

3 minutes ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

30 minutes ago

അദാനിയുടെ കൊള്ളഫീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വെല്ലുവിളി

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…

37 minutes ago

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

15 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

16 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

16 hours ago