ed-give-notice-for-questioning-to-thomas-issac
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒന്‍പതിനു ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജുകളും ഫീസുകളും അടക്കം വര്‍ധിപ്പിച്ചു സ്വന്തമായി അധിക വരുമാനം കണ്ടെത്തുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നാണു സൂചന.ചെലവു ചുരുക്കാനുള്ള നിര്‍ദേശങ്ങളുള്ള ബജറ്റില്‍ വന്‍കിട പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറവാണ്.
ഭൂമിയുടെ ന്യായവില, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ എന്നിവ കൂട്ടാന്‍ സാധ്യതയുണ്ട്. മദ്യത്തിനുമേലുള്ള നികുതി കൂട്ടിയേക്കില്ല. 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച കേരളം നേടിയെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി ഇന്നലെ നിയമസഭയില്‍ വച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നു നേരത്തെ ധനമന്ത്രി പറഞ്ഞിരുന്നു.പ്രതിശീര്‍ഷ വരുമാനം ഒരുലക്ഷത്തി നാല്‍പ്പത്തിയെട്ടായിരത്തി എഴുപത്തിയെട്ടായി ഉയര്‍ന്ന സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെയാകും താന്‍ പതിനൊന്നാമത് ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…