Monday, April 29, 2024
spot_img

വീണ്ടും ജനങ്ങളെ വലയ്ക്കുമോ? ഇന്ന് സംസ്ഥാന ബജറ്റ്

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒന്‍പതിനു ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജുകളും ഫീസുകളും അടക്കം വര്‍ധിപ്പിച്ചു സ്വന്തമായി അധിക വരുമാനം കണ്ടെത്തുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നാണു സൂചന.ചെലവു ചുരുക്കാനുള്ള നിര്‍ദേശങ്ങളുള്ള ബജറ്റില്‍ വന്‍കിട പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറവാണ്.

ഭൂമിയുടെ ന്യായവില, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ എന്നിവ കൂട്ടാന്‍ സാധ്യതയുണ്ട്. മദ്യത്തിനുമേലുള്ള നികുതി കൂട്ടിയേക്കില്ല. 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച കേരളം നേടിയെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി ഇന്നലെ നിയമസഭയില്‍ വച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നു നേരത്തെ ധനമന്ത്രി പറഞ്ഞിരുന്നു.പ്രതിശീര്‍ഷ വരുമാനം ഒരുലക്ഷത്തി നാല്‍പ്പത്തിയെട്ടായിരത്തി എഴുപത്തിയെട്ടായി ഉയര്‍ന്ന സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെയാകും താന്‍ പതിനൊന്നാമത് ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.

Related Articles

Latest Articles