തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി ആരായിരിക്കുമെന്ന കാര്യത്തിൽ തീരുമാനം ഇന്നറിയാം. പുതിയ ചീഫ് സെക്രട്ടറി ആരാണെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മന്ത്രസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി വിപി ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എന്നിവർ ഈ മാസം വിരമിക്കും. ഈ സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനം. സംസ്ഥാന പൊലീസിന്റെ തലപ്പത്തേക്ക് കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾക്കാണ് സാധ്യത. ഡോ. വി വേണുവിനാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത.
നിലവിൽ ജയിൽ മേധാവിയാണ് പത്മകുമാർ. ഫയർഫോഴ്സിന്റെ മേധാവിയാണ് ഷെയ്ക്ക് ദർവേസ് സാഹിബ്. കളങ്കിതരായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികൾക്ക് പിന്നിൽ പത്മകുമാറായിരുന്നു. പ്രായോഗിക പൊലീസിങാണ് പത്മകുമാറിന്റെ സാധ്യത വർധിപ്പിക്കുന്നത്. വിവാദങ്ങളില്ലാത്ത ക്ലീൻ ട്രാക്ക് റെക്കോർഡാണ് ദർവേസ് സാഹിബിന്റെ സാധ്യതകളെ സജീവമാക്കുന്നത്. ചീഫ് സെക്രട്ടറി സ്ഥാനം വി വേണുവായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വേണുവിനേക്കാൾ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ കേന്ദർ സർവീസിൽ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…