മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ്. മാർച്ചുകളിൽ സംഘർഷമുണ്ടാക്കിയാൽ കർശന നടപടിയാകും സ്വീകരിക്കുകയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇന്ന് നടക്കുന്ന പ്രതിഷേധങ്ങളിൽ വലിയ രീതിയിലുള്ള സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ സംഘർഷമുണ്ടായിരുന്നു. വരും ദിവസങ്ങളിലെല്ലാം പ്രതിഷേധവും സമരവും ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റുകളിലേക്കാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനാണ് നിർവഹിക്കുന്നത്.
എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ആലപ്പുഴയിൽ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ. മുരളീധരൻ എം.പി, കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കണ്ണൂരിൽ എം. ലിജു, കോഴിക്കോട് വി.പി. സജീന്ദ്രൻ, മലപ്പുറത്ത് പി.സി. വിഷ്‌ണുനാഥ് എം.എൽ.എ, വയനാട്ടിൽ ടി. സിദ്ധിഖ് എം.എൽ.എ, തൃശൂരിൽ ബെന്നി ബഹനാൻ എം.പി, പാലക്കാട്ട് വി.കെ. ശ്രീകണ്‌ഠൻ എം.പി, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, പത്തനംതിട്ടയിൽ വി.ടി. ബൽറാം,ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ മാർച്ച് ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവർക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് 3 മണിക്ക് പുറത്തുവിടും . മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രി പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിൻ്റെ മറുപടി.
അതേസമയം ഇന്നലെ വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം ഉണ്ടായി. പ്രകടനമായി എത്തിയ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ പി സി ജോർജിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇവര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. തുടര്‍ന്ന് ബിജെപി പ്രവർത്തകർ മൈതാനം ജംഗ്ഷൻ ഉപരോധിച്ചു.
രണ്ട് വനിതാ കൗൺസിലർമാർ അടക്കം മുന്ന് ബിജെപി പ്രവർത്തകർ ചികിത്സ തേടി. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു. മൂന്ന് കൗൺസിലർമാർക്കും സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർക്കും അക്രമത്തിൽ പരുക്കേറ്റു.
സിപിഐ എമ്മിന്റെ അക്രമത്തിന് മുൻപിൽ തല കുനിച്ചു കൊടുക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി. രാജേഷ് പറഞ്ഞു. ഒരു ഭാഗത്ത് പൊലീസിനെ സിപിഐഎം ആക്കി മാറ്റുകയും മറുഭാഗത്ത് സിപിഐഎമുകാരെക്കൊണ്ട് തെരുവിൽ അക്രമം കാണിക്കുകയും ചെയ്യാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. സർവ്വശക്തിയും സമാഹരിച്ച് പ്രതിരോധിക്കും. അക്രമത്തെ പൊലീസ് നോക്കിനിന്ന് പിന്തുണയ്‌ക്കുകയാണ്. ആസൂത്രിതമായ അക്രമമാണ് നടന്നത്. മറ്റെന്നാൾ രാവിലെ വർക്കല എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും വി.വി രാജേഷ് അറിയിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…