ബ്രഹ്മപുരത്ത് ഇന്നുണ്ടായ തീപിടിത്തത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു
ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ പ്ലാന്റിൽ ഇന്നുണ്ടായ തീപിടിത്തത്തിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് വ്യക്തമാക്കി. ബ്രഹ്മപുരത്തെ സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്താണ് തീ പിടുത്തമുണ്ടായത്. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ തീയണയ്ക്കുന്നുന്ന പ്രവർത്തനത്തിൽ പങ്ക് ചേരുന്നുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നി രക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. മുൻകരുതലായി നേരത്തെ തന്നെ ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടുത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീണ്ടും തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. സെക്ടര്‍ ഒന്നില്‍ വലിയതോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനടിയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…