ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരവും മാറ്റിവച്ചു. ഹൈദരാബാദ് എഫ്സി-ജംഷഡ്പൂര്‍ എഫ്സി മത്സരമാണ് മാറ്റിയത്. കോവിഡ് ആശങ്കയെ തുടര്‍ന്നാണ് അധികൃതർ മത്സരം മാറ്റിയത്.
ബ്ലാസ്റ്റേഴ്സ് ടീമിലെ കൊവിഡ് വ്യാപനം കാരണമാണ് തീരുമാനം. മത്സരത്തിന് ആവശ്യമായ കളിക്കാര്‍ ബ്ലാസ്റ്റേഴ്സ് ടീമിൽ ഇല്ലെന്ന് ഐഎസ്എൽ അധികൃതര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. കോവിഡ് നെഗറ്റീവായ 15 കളിക്കാര്‍ എങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എൽ ചട്ടം.
എന്നാൽ മത്സരം മറ്റൊരു ദിവസം നടത്താന്‍ ശ്രമിക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ നാല് ദിവസം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനം നടത്തിയിരുന്നില്ല. പോയിന്‍റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതും നിലവിലെ ജേതാക്കളായ മുംബൈ നാലാം സ്ഥാനത്തുമാണ് ഉള്ളത്.
അതേസമയം കോവിഡ് ആശങ്കയെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ കഴിഞ്ഞ ദിവസത്തെ മത്സരം മാറ്റിവച്ചിരുന്നു. മുംബൈ സിറ്റിക്കെതിരായ കിക്കോഫിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് ഐഎസ്എല്‍ അധികൃതര്‍ തീരുമാനം അറിയിച്ചത്.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…