vegetable
കാലാവസ്ഥ അനുകൂലമായതോടെ രാജ്യത്ത് തക്കാളി വില കുറഞ്ഞു. എന്നാൽ കേരളത്തിൽ ഇപ്പോഴും വില കുറഞ്ഞിട്ടില്ല. വിളവെടുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി വില 40 രൂപയിലെത്തിയത്. നവംബറില്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കനത്ത മഴകാരണമാണ് തക്കാളിവില അപ്രതീക്ഷിതമായി ഉയര്‍ന്നത്. കൃഷിനാശവും വെള്ളപ്പൊക്കവും വിതരണ പ്രശ്‌നങ്ങളുമായിരുന്നു വില ഉയരാന്‍ കാരണം.
എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിപണിയിലേക്ക് തക്കാളി എത്തിത്തുടങ്ങി. ആന്ധ്രയിലെ ചിറ്റൂര്‍, അനന്ത്പുര്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ തോതില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തക്കാളി ലോഡ് പോയി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിളവ് മെച്ചപ്പെട്ടു.
അതേസമയം കേരളത്തിലെ പച്ചക്കറി വിലയില്‍ കാര്യമായ കുറവുണ്ടായില്ല. മുരിങ്ങാക്കായ വില കിലോക്ക് 300 രൂപ പിന്നിട്ടു. പല ഇനങ്ങള്‍ക്കും ഒക്ടോബറിലെ വിലയേക്കാള്‍ ഇരട്ടിവില നല്‍കേണ്ടി വരുന്നു. വിലകുറക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലും ഫലം കാണുന്നില്ല. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പച്ചക്കറി എത്തുമെന്നും തക്കാളിക്കടക്കം വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…