Too much nectar and poison! drank two liters of water in 20 minutes to survive the intense heat; A tragic end for the 35-year-old
ന്യൂയോർക്ക്: 20 മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ച 35കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇൻഡ്യാനയിൽ നിന്നുള്ള ആഷ്‌ലി സമ്മേഴ്‌സ് എന്ന യുവതിയാണ് ചുരുങ്ങിയ സമയംകൊണ്ട് അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് മരിച്ചത്.
ജൂലൈ നാലിലെ വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു ആഷ്ലി. കടുത്ത ചൂടിനെ അതിജീവിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുകയായിരുന്നു യുവതി. 20 മിനിറ്റിനുള്ളിൽ അവൾ നാല് കുപ്പി വെള്ളം കുടിച്ചുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ശരാശരി വാട്ടർ ബോട്ടിൽ 16 ഔൺസാണ്. 64 ഔൺസ് (ഏകദേശം 2 ലിറ്റർ) അവൾ 20 മിനിറ്റിനുള്ളിൽ കുടിച്ചു. അതായിരിക്കാം അപകടകാരണമായതെന്ന് ആഷ്‌ലിയുടെ മൂത്ത സഹോദരൻ ഡെവൺ മില്ലർ പറഞ്ഞു.
സഹോദരി വീട്ടിലെത്തിയപ്പോൾ തന്നെ ബോധംകെട്ടു. പിന്നെ ഒരിക്കലും ബോധം വീണ്ടെടുത്തില്ല. പരിശോധനയിൽ മസ്തിഷ്ക വീക്കം കണ്ടെത്തി. അതിന് കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, അമിതമായ അളവിൽ വെള്ളം അകത്തുചെന്നപ്പോൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി കുറയുകയും ജല വിഷമായി മാറുന്ന ഹൈപ്പോനട്രീമിയ അവസ്ഥയുണ്ടായെന്നും അതുകൊണ്ടാണ് മരിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…