Thursday, May 2, 2024
spot_img

അധികമായാൽ അമൃതും വിഷം! കടുത്ത ചൂടിനെ അതിജീവിക്കാൻ 20 മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ചു; 35കാരിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: 20 മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ച 35കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇൻഡ്യാനയിൽ നിന്നുള്ള ആഷ്‌ലി സമ്മേഴ്‌സ് എന്ന യുവതിയാണ് ചുരുങ്ങിയ സമയംകൊണ്ട് അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് മരിച്ചത്.

ജൂലൈ നാലിലെ വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു ആഷ്ലി. കടുത്ത ചൂടിനെ അതിജീവിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുകയായിരുന്നു യുവതി. 20 മിനിറ്റിനുള്ളിൽ അവൾ നാല് കുപ്പി വെള്ളം കുടിച്ചുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ശരാശരി വാട്ടർ ബോട്ടിൽ 16 ഔൺസാണ്. 64 ഔൺസ് (ഏകദേശം 2 ലിറ്റർ) അവൾ 20 മിനിറ്റിനുള്ളിൽ കുടിച്ചു. അതായിരിക്കാം അപകടകാരണമായതെന്ന് ആഷ്‌ലിയുടെ മൂത്ത സഹോദരൻ ഡെവൺ മില്ലർ പറഞ്ഞു.

സഹോദരി വീട്ടിലെത്തിയപ്പോൾ തന്നെ ബോധംകെട്ടു. പിന്നെ ഒരിക്കലും ബോധം വീണ്ടെടുത്തില്ല. പരിശോധനയിൽ മസ്തിഷ്ക വീക്കം കണ്ടെത്തി. അതിന് കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, അമിതമായ അളവിൽ വെള്ളം അകത്തുചെന്നപ്പോൾ രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമായി കുറയുകയും ജല വിഷമായി മാറുന്ന ഹൈപ്പോനട്രീമിയ അവസ്ഥയുണ്ടായെന്നും അതുകൊണ്ടാണ് മരിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Related Articles

Latest Articles