എൽദോസ് കുന്നപ്പിള്ളി എംഎൽഎ
തിരുവനന്തപുരം : പീഡനക്കേസിൽ നിലവിൽ ജാമ്യത്തിലുള്ള പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപണം. സംസ്ഥാനം വിടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് എംഎൽഎ റായ്പുരിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തതാണ് ആരോപണത്തിനിടയാക്കിയത്. ഇതോടെ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും.
പീഡനക്കേസിൽ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയാണ് എൽദോസിന് ജാമ്യം അനുവദിച്ചിരുന്നത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെ സർക്കാരും പരാതിക്കാരിയും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികൾ തള്ളിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തിയും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടു പോകുന്നതിനിടയിലും ഉപദ്രവിച്ചുവെന്നാണ് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലുള്ളത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…