Categories: CinemaKeralaMALAYALAM

ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരും

കൊച്ചി: ഷൂട്ടിങിനിടെ പരിക്കേറ്റ നടൻ ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുമെന്നും തുടർന്ന് ആൻജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.കൊച്ചിയിൽ ‘കള’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആന്തരികരക്തസ്രാവം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

B4 Admin

Recent Posts

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

36 minutes ago

അക്രമരാഷ്ട്രീയത്തിന്റെ കറുത്ത അധ്യായത്തിൽ വിധി: അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പേർ കുറ്റക്കാർ, പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു!

മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…

1 hour ago

വിരമിച്ചാലും ഇനി പി.എഫ് സമ്പാദ്യത്തിൽ നിന്ന് വരുമാനം: പുതിയ പദ്ധതിക്ക് ഇപിഎഫ്ഒ അംഗീകാരം!

വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…

1 hour ago

തിരുവാഭരണപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: തിരുവാഭരണഘോഷയാത്രക്ക് മുമ്പ് പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…

1 hour ago

സ്റ്റാലിനെ വീഴ്ത്തിയ രാഷ്ട്രീയ പോരാളിക്ക് വിട: വിജയ്‌യുടെ ടിവികെയ്ക്ക് തിരിച്ചടി കൊളത്തൂർ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു

തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയ കൊളത്തൂർ മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായിരുന്ന തമിഴക വെട്രി കഴകം (ടിവികെ)…

2 hours ago

ജനസംഖ്യാ മാറ്റങ്ങളിൽ നിർണ്ണായക പ്രവചനം: 2070-ഓടെ ഭാരതത്തിലെ ഹിന്ദു ജനസംഖ്യാ അനുപാതത്തിൽ നേരിയ കുറവും മുസ്‌ലിം ജനസംഖ്യയിൽ വർദ്ധനവും ഉണ്ടാകുമെന്ന് പഠനം!

വരും അഞ്ച് പതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് വാഷിംഗ്ടൺ ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ…

3 hours ago