tovino-thomas-about-minnal-murali-villain-guru-somasundaram
മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മിന്നൽ മുരളി കഴിഞ്ഞ ദിവസമാണ് ആരാധകരിലേക്ക് എത്തിയത്. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് വലിയ കൈയടിയാണ് നൽകുന്നത്.
ക്രിസ്മസ് ചിത്രമായി ഇന്നലെ നെറ്റ്ഫ്ളിക്സിലൂടെയായിരുന്നു റിലീസ്. ടൊവിനോയ്ക്കൊപ്പം ഗുരു സോമസുന്ദരമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വില്ലൻ കഥാപാത്രമായ ഷിബുവായിട്ടാണ് അദ്ദേഹം എത്തിയത്. വലിയ പിന്തുണയും അഭിപ്രായവുമാണ് ഗുരു സോമസുന്ദരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്.
ടോവിനോയുടെ ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ വില്ലനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. താൻ പരിചയപ്പെട്ടവരിൽ വച്ച് ഏറ്റവും മികച്ച വ്യക്തിയാണ് ഗുരു സോമസുന്ദരം എന്നാണ് താരം കുറിച്ചത്. മിന്നൽ മരളിയിൽ നിന്ന് ലഭിച്ച് മികച്ച അനുഭവമായിരുന്നു അദ്ദേഹവുമായുള്ള അടുപ്പമെന്നും ടൊവിനോ പറയുന്നു.
”ഈ ചിത്രങ്ങള്‍ പങ്കുവെക്കാന്‍ എനിക്ക് കാത്തിരിക്കേണ്ടി വന്നു. പക്ഷെ ഇത് ഞാന്‍ പരിചയപ്പെട്ടതില്‍ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാളാണ്. ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമെല്ലാം ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു. ജെയ്‌സണും ഷിബുവുമാവാന്‍ ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയും ബന്ധവും വേണ്ടിവന്നു. മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച മികച്ച അനുഭവങ്ങളില്‍ ഒന്നാണ് ഗുരു സോമസുന്ദരവുമായുള്ള എന്റെ അടുപ്പം. ഒരു ഗുരുവായും മെന്ററായും കാണാന്‍ കഴിയുന്ന സുഹൃത്തിനെ ലഭിച്ചതിലുള്ള എന്റെ സന്തോഷം വാക്കുകൾക്ക് അതീതമാണ്. ഗുരു സോമസുന്ദരം സര്‍, ഈ ചരിത്രം സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കൊപ്പം കൈകോര്‍ത്തതിന് ഒരുപാട് നന്ദി.” – ടൊവിനോ കുറിച്ചു.
അതേസമയം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം രസകരമായ ഒരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. സ്റ്റൈലായി സിഗററ്റ് വായിലാക്കുന്നതാണ് വിഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മിന്നൽ മുരളിയിലെ സർപ്രൈസ് ഫാക്റ്ററായിരുന്നു ഗുരു സോമസുന്ദരത്തിന്റെ ഷിബു എന്ന കഥാപാത്രം. നായകനെ വെല്ലുന്ന വില്ലനായുള്ള ഷിബുവിന്റെ പ്രകടനം കയ്യടി നേടുകയാണ്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…