Kerala

ടിപി വധക്കേസ് പ്രതികൾക്ക് തിരിച്ചടി! ശിക്ഷാവിധി ശരിവച്ച് ഹൈക്കോടതി; വെറുതെവിട്ട രണ്ട് പ്രതികൾക്ക് കൂടി ശിക്ഷ

എറണാകുളം: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് കനത്ത തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചു. എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവച്ചത്. വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിർണാകയ വിധി.

ജ്യോതി ബാബു,കെ.കെ. കൃഷ്ണൻ എന്നീ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണകോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. പ്രതികൾ കുറ്റക്കാരനാണെന്നും ശിക്ഷ അനുഭവിക്കണമെന്നും ഹൈക്കോടതി വിധിച്ചു. പിഴശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ ഭാര്യയുടെ ഹർജിയും കോടതി റദ്ദാക്കി. കുഞ്ഞനന്തന്റെ കുടുംബം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.

anaswara baburaj

Recent Posts

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

1 hour ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

2 hours ago

ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം : ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്, അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൈ​മാ​റും. വി​ജ്ഞാ​പ​ന ച​ട്ടം…

2 hours ago

ശക്തമായ മഴ ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി ; അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടെന്ന് ജീവനക്കാർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…

2 hours ago