കൊല്ലം: കുളത്തൂപ്പുഴയില്‍ നടുറോഡില്‍ വ്യാപാരികള്‍ തമ്മിൽ ഏറ്റുമുട്ടൽ. കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കത്തി പിടിച്ചുവാങ്ങുന്നതിനിടെ മറ്റൊരാള്‍ക്ക് പരിക്കേറ്റു.
വഴിയോര കച്ചവടക്കാരായ പച്ചക്കറി വ്യാപാരികളാണ് നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതിനിടെ ഒരാള്‍ കത്തി വീശുകയായിരുന്നു. നേരത്തെയും വഴിയോരക്കച്ചവടക്കാരായ പച്ചക്കറി വ്യാപാരികള്‍ തമ്മില്‍ ഇവിടെ തര്‍ക്കം നിലനിന്നിരുന്നു.
ഇതേത്തുടര്‍ന്ന് പോലീസ് ഇടപെടുകയും വഴിയോരക്കച്ചവടം വേണ്ടെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ ഈ നിര്‍ദേശം ലംഘിച്ച് വീണ്ടും കച്ചവടം ആരംഭിച്ചതോടെയാണ് തര്‍ക്കങ്ങളുണ്ടായത്. നടുറോഡിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായി കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. പൊതുനിരത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഏറ്റുമുട്ടിയ വ്യാപാരികളില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…
തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…
ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…
കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…
ദില്ലി: പ്രതിരോധ സേനയ്ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…