Kerala

ആവേശത്തിരയിളക്കി നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി; ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും കനത്ത സു​ര​ക്ഷയും, പ്രദേശം സി സി ടി വി ക്യാമറാവാലയത്തിൽ, വി​ന്യ​സി​ക്കുക രണ്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ

ആ​ല​പ്പു​ഴ: ആവേശത്തിരയിളക്കിയ നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് നാളെ കൊടിയേറുമ്പോൾ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പു​ന്ന​മ​ട​യും പ​രി​സ​ര​വും 15 സെ​ക്ട​റു​ക​ളാ​യി തി​രി​ച്ചാണ് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 20 ഡി​വൈ.​എ​സ്.​പി​മാ​ർ സുരക്ഷ ഉറപ്പ് വരുത്തുക. 50 ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ, 465 എ​സ്.​ഐ​മാ​ർ എന്നി​വ​രു​ള്‍പ്പ​ടെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കുമെന്നാണ് വിവരം. കാ​യ​ലി​ലെ സു​ര​ക്ഷ​ക്കാ​യി 50 ബോ​ട്ടു​ക​ളി​ൽ പ്ര​ത്യേ​കം പൊ​ലീ​സു​കാ​രെ നി​യോ​ഗി​ക്കും. പു​ന്ന​മ​ട​ഭാ​ഗം പൂ​ർ​ണ​മാ​യും സി.​സി ടി.​വി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ശ​നി​യാ​ഴ്​​ച രാ​വി​ലെ ആ​റ്​ മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ജ​ല​മേ​ള ന​ട​ക്കു​ന്ന ട്രാ​ക്കി​ന് 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഡ്രോ​ൺ കാ​മ​റ​ക​ൾ നി​രോ​ധി​ച്ചു. മ​ത്സ​ര​സ​മ​യം അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

മാ​ല മോ​ഷ​ണം, പോ​ക്ക​റ്റ​ടി, മ​റ്റ് സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ ഷാ​ഡോ പൊ​ലീ​സും സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടാ​കും. വ​ള്ളം​ക​ളി​യു​ടെ നി​യ​മാ​വ​ലി​ക​ള്‍ അ​നു​സ​രി​ക്കാ​ത്ത വ​ള്ള​ങ്ങ​ളെ​യും അ​തി​ലു​ള്ള തു​ഴ​ക്കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നും മ​റ്റ് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നും വി​ഡി​യോ കാ​മ​റ​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പാ​സ്, ടി​ക്ക​റ്റ്​ എ​ന്നി​വ​യു​മാ​യി പ​വി​ലി​യ​നി​ല്‍ പ്ര​വേ​ശി​ച്ചാ​ൽ വ​ള്ളം​ക​ളി തീ​രു​ന്ന​തി​നു​മു​മ്പ് പു​റ​ത്തു​പോ​യാ​ല്‍ പി​ന്നീ​ട് തി​രി​കെ പ്ര​വേ​ശി​പ്പി​ക്കി​ല്ല.

B4 Admin

Share
Published by
B4 Admin
Tags: kerala

Recent Posts

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

34 minutes ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

1 hour ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

1 hour ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

14 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

14 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

14 hours ago