Traffic control at Thamarassery pass
വയനാട് : കർണാടകത്തിലേക്കായി കൊണ്ട് പോകുന്ന കൂറ്റൻ ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്‍കിയതിനാൽ രാത്രി എട്ട് മണി മുതൽ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.രാത്രി 11 മണിക്കും രാവിലെ അഞ്ചുമണിക്ക് ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂർണമായും ഒഴിച്ചിടുന്നത്. പൊതുജനങ്ങള്‍ ഈ സമയം ഇതുവഴിയുള്ള യാത്രയ്ക്ക് പകരം മാര്‍ഗം ഉപയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കര്‍ണാടകയിലെ നഞ്ചങ്കോടുള്ള ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ 2 ട്രെയ്‍ലറുകളാണ് ഇന്ന് യാത്ര തുടങ്ങുന്നത്.
16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ചുരം കയറിയാൽ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നല്‍കാതിരുന്നത്. ട്രെയിലറുകൾ രണ്ടര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുകയാണ്. പൊലീസ്, അഗ്നി രക്ഷ സേന എന്നിവരുടെ സഹായത്തോടെയാണ് ട്രെയിലറുകളെ ചുരം കടത്തുക.
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…