Kerala

പൊങ്കാല ലഹരിയിൽ അനന്തപുരി;ആറ്റുകാൽ പൊങ്കാല നാളെ ,തലസ്ഥാനത്ത് ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലമ്മയ്ക്ക് നാളെ പൊങ്കാല.ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ന​ഗരത്തിൽ ഇന്ന് ഉച്ചമുതൽ ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രണ്ട് മണി മുതൽ നാളെ വൈകുന്നേരം വരെ ഹെവി വാഹനങ്ങള്‍ ചരക്കു വാഹനങ്ങള്‍ തുടങ്ങിയവക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. ഫു‍ട്പാത്തിൽ അടുപ്പുകൾ കൂട്ടാൻ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. അതേസമയം വാഹനങ്ങള്‍ പോലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ മാത്രമേ പാർക്ക് ചെയ്യാൻ കഴിയുകയുള്ളു.

പൊങ്കാല പ്രമാണിച്ച് റെയിൽവേയും സ്‌പെഷ്യൽ സർവ്വീസുകൾ അനുവദിച്ചിട്ടുണ്ട്. നാളെ നാ​ഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകൾ ഉണ്ടാകും.നാളെ പുലർച്ചെ 1.45-ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കോട്ടയം വഴി പ്രത്യേക ട്രെയിൻ ഉണ്ടാകും. ഉച്ചയ്‌ക്ക് 2.45-ന് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കും ട്രെയിൻ സർവീസുണ്ട്. വൈകുന്നേരം 3.30-ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.
തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകൾക്ക് പുറമേ കൂടുതൽ കോച്ചുകളും അധിക സ്‌റ്റോപ്പുകളും ഒരുക്കും. അൺറിസർവ്ഡ് എക്‌സ്പ്രസുകൾക്കാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ,രണ്ട് ജനറൽ കോച്ചുകൾ അധികമായി അനുവദിച്ചത്.

നാളെ രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലും തീർത്ഥം പകരും.

B4 Admin

Recent Posts

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവിന് മുന്നോടിയായി ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു, 14 ജില്ലകളിൽ അക്രമം

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…

6 hours ago

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ വൻ സ്വർണവേട്ട: 4.29 കോടി രൂപയുടെ സ്വർണവും 24.22 ലക്ഷം രൂപയും പിടിച്ചെടുത്തു

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…

6 hours ago

സഹവർത്തിത്വത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും സന്ദേശവുമായി ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം

കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…

7 hours ago

ത്രിപുര അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: ബംഗ്ലാദേശ് പൗരനും നാല് ഇന്ത്യൻ ഇടനിലക്കാരും അറസ്റ്റിൽ

ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…

7 hours ago

അൽബേനിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രക്ഷോഭം അക്രമാസക്തമായി: പോലീസുകാരന് നേരെ പെട്രോൾ ബോംബ് ആക്രമണം, സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…

8 hours ago

ബ്രിട്ടനിലെ പെൻഷൻ–ക്ഷേമ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു, പഴയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയിൽ ആശങ്ക

ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…

9 hours ago