India

ടിവി കാണാൻ വീണ്ടും ചിലവ് കുറയും: ട്രായ് നിയമങ്ങൾ പരിഷ്കരിക്കുന്നു

മുംബൈ: ടിവി ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന പരിഷ്കാരത്തിന് പിന്നാലെ വീണ്ടും ടിവി കാണൽ ചെലവുകുറയ്ക്കാൻ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്).

ഇതുസംബന്ധിച്ച് കൂടുതലായി എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാൻ ട്രായ് നടപടികൾ തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ നടപ്പാക്കിയ പരിഷ്‌കാരം എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനപ്പെട്ടില്ല എന്ന തിരിച്ചറിവാണ് ഇതിനുപിന്നിൽ.

ടെലിവിഷന്‍ ചാനലുകളുടെ തെരഞ്ഞെടുപ്പില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുളള നിയമമാണ് ജനുവരിയിൽ നടപ്പിലായത്. ഇതിനുശേഷം മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ചാനലുകൾ കാണാൻ മുടക്കേണ്ട തുകയിൽ ഗണ്യമായ കുറവ് വന്നിരുന്നു. പക്ഷെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഈ കുറവ് പ്രകടമായിട്ടില്ല എന്നാണ് ട്രായിയുടെ കണ്ടെത്തൽ. ഇവർക്ക് ടിവി കാണാൻ കൂടുതൽ തുക മുടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

ഇതിനുപുറമെ കേബിൾ ഓപ്പറേറ്റർമാരുടെ വരുമാനത്തിലും ഭീമമായ നഷ്ടം പ്രകടമായി. ഈ പോരായ്മകളെല്ലാം പരിഹരിച്ച് എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന രീതിയിൽ ചാനൽ നിരക്കുകൾ ക്രമീകരിക്കുക എന്നതാണ് ട്രായിയുടെ ലക്ഷ്യം. ഡി ടി എച്ച്, കേബിൾ ഓപ്പറേറ്റർമാരുടെ അഭിപ്രായങ്ങളും ഇനിയുള്ള ഭേദഗതിയിൽ പരിഗണിക്കും. ഇതിനുമുമ്പ്, നിലവിലുള്ള സ്ഥിതിയെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ട്രായ് ചെയർമാൻ ആർ എസ്. ശർമ വ്യക്തമാക്കി.

ജനുവരിയിൽ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം ഉപയോക്താവിന് ആവശ്യമുള്ള ചാനലുകള്‍ക്ക് മാത്രം പണം നല്‍കിയാൽ മതിയായിരുന്നു. ഇതുപ്രകാരം പ്രതിമാസം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള നൂറ് ചാനലുകള്‍ തിരഞ്ഞെടുക്കാം.
പേ ചാനലുകൾക്ക് ഇതിനു പുറമെയുമുള്ള നിശ്ചിത തുക വേറെ നൽകണം. ഇതോടെ പല ഉപഭോക്താക്കലും പേ ചാനലുകളെ പാടേ ഒഴിവാക്കുകയും ചെയ്തു. ഇതിനെ മറികടക്കലാണ് ഇനി ട്രായിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

admin

Recent Posts

അമേരിക്കയിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്പ്; എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…

21 seconds ago

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തോൽവി വിലയിരുത്തും, യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…

4 mins ago

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

11 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

32 mins ago

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

1 hour ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

1 hour ago