train-berth-for-child
ലക്നൗ: മാതൃദിനത്തോടനുബന്ധിച്ച് അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാന്‍ പ്രത്യേക ബെര്‍ത്ത് എന്ന പരീക്ഷണവുമായി ഇന്ത്യന്‍ റെയില്‍വേ. ലക്നൗ ഡിവിഷനാണ് മാതൃദിനത്തോടനുബന്ധിച്ച് ഒരു തേഡ് എസി കോച്ചില്‍ 2 പ്രത്യേക ബെര്‍ത്തുകള്‍ ഒരുക്കിയത്.സീറ്റ് നമ്പർ 12, 60 എന്നിവയിലായിരുന്നു പരീക്ഷണം.
സാധാരണ സീറ്റിനോടനുബന്ധിച്ച് സ്റ്റോപ്പർ ഉള്ള ബേബി സീറ്റു കൂടി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു മടക്കിവയ്ക്കാനുമാവും.
അതേസമയം ഈ പരീക്ഷണം വിജയമെന്നു കണ്ടാല്‍ കൂടുതല്‍ കോച്ചുകളിലേക്കു വ്യാപിപ്പിക്കുമെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. എന്നാൽ, അമ്മയ്ക്കും കുഞ്ഞിനും തന്നെ ഈ ബെർത്ത് കിട്ടണമെങ്കിൽ അതിനനുസരിച്ച സംവിധാനം റിസർവേഷൻ സംവിധാനത്തിൽ വരുത്തേണ്ടി വരും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഈ സംരംഭത്തെ സ്വാഗതം ചെയ്ത് ഒട്ടേറെപേരാണ് രംഗത്തെത്തിയത്. റെയില്‍വേയുടെ ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചാല്‍ എല്ലാ ട്രെയിനുകളിലും ബേബി ബെര്‍ത്തുകളുമായി ഇന്ത്യന്‍ റെയില്‍വേ എത്തുമെന്ന് ലഖ്നൗ ഡിവിഷന് ഡിആര്‍എം സുരേഷ് കുമാര്‍ സപ്ര പറഞ്ഞു. മാത്രമല്ല വർഷങ്ങൾക്കു മുൻപ് തൊട്ടിൽ ഒരുക്കിയിരുന്നെങ്കിലും തൊട്ടിൽ ഒരു ഭാഗത്തും അമ്മയുടെ സീറ്റ് മറ്റൊരു ഭാഗത്തുമായി വരുന്ന സംഭവങ്ങളുണ്ടായതോടെ പദ്ധതി ഉപേക്ഷിച്ചു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…