തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വങ്ങളായ ശ്യാമയ്ക്കും മനുവിനും പ്രണയസാഫല്യം. ട്രാൻസ്ജെൻഡർ (Trans Gender) വ്യക്തിത്വത്തിൽത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇരുവരുടെയും തീരുമാനം. നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ട്രാന്‍സ്‌ജെന്‍ഡറുകളായ മനുവും, ശ്യാമയും പ്രണയദിനത്തില്‍ വിവാഹിതരായത്.
രേഖകളിലെ ആൺ, പെൺ ഐഡൻറിറ്റി ഉപയോഗിച്ചാണ് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽത്തന്നെ വിവാഹം രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശിയായ മനു കാർത്തിക. തിരുവനന്തപുരം സ്വദേശിനിയായ ശ്യാമ എസ്. പ്രഭ സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററാണ്.
10 വർഷത്തിലേറെയായി പരിചയമുണ്ടെങ്കിലും 2017ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. സ്ഥിര ജോലി നേടി, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയശേഷം വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഇരുവരും.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…