Sports

ത്രിരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റ്;ഇന്ത്യൻ പടയോട്ടമാരംഭിച്ചു; ഏകപക്ഷീയമായ ഒരു ഗോളിന് മ്യാൻമാറിനെ തോൽപ്പിച്ചു

ഇംഫാല്‍: ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ മ്യാന്‍മാറിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയത്. മണിപ്പൂരിലെ ഖുമാന്‍ ലാംപാക് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം.

ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയുടെ വേണ്ടി നേടിയത്. ബോക്‌സിലേക്ക് വന്ന ക്രോസ് മ്യാന്‍മാര്‍ പ്രതിരോധതാരം കഷ്ടപ്പെട്ട് രക്ഷപ്പെടുത്തിയെങ്കിലും പന്ത് റാഞ്ചിയെടുത്ത ഥാപ്പ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ആറുതവണയാണ് ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചത്. മത്സരത്തിൽ നിരവധി സുവർണാവസരങ്ങളും ഇന്ത്യ തുലച്ചു. അടുത്ത മത്സരത്തില്‍ കരുത്തരായ കിര്‍ഗിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. മാര്‍ച്ച് 28 ന് വൈകിട്ട് ആറുമണിക്കാണ് മത്സരം.

Anandhu Ajitha

Recent Posts

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

19 mins ago

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…

40 mins ago

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്…

45 mins ago

ഗുജറാത്തിൽ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ് !

കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ

1 hour ago

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരിൽ ഒരാൾ! ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം

ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം. കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ദക്ഷിണേന്ത്യന്‍ രാഗ…

1 hour ago

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

2 hours ago